'ബോയ്‌സ് ലോക്കര്‍ റൂം'; ഗ്രൂപ്പ് ചാറ്റിങ് വെളിപ്പെടുത്തിയ പെൺകുട്ടിയുടെ പ്രൊഫൈൽ വ്യാജം
പുറത്തുവിട്ട സ്‌ക്രീൻഷോട്ടുകൾ 'ബോയ്‌സ് ലോക്കര്‍ റൂം' ഗ്രൂപ്പിന്‍റെ ചാറ്റുകളല്ലെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി
ന്യൂഡൽഹി: 'ബോയ്‌സ് ലോക്കര്‍ റൂം' കേസന്വേഷണത്തിൽ ഗ്രൂപ്പ് ചാറ്റിങ് വെളിപ്പെടുത്തിയ പെൺകുട്ടിയുടെ പ്രൊഫൈൽ വ്യാജമാണെന്ന് കണ്ടെത്തി. ഇതോടെ പുറത്തുവിട്ട സ്‌ക്രീൻഷോട്ടുകൾ 'ബോയ്‌സ് ലോക്കര്‍ റൂം' ഗ്രൂപ്പിന്‍റെ ചാറ്റുകളല്ലെന്ന് പൊലീസ് അറിയിച്ചു. സമൂഹമാധ്യമങ്ങളിൽ പങ്കിട്ട വിവിധ സ്‌ക്രീൻഷോട്ടുകള്‍ ഒരാളോട് മാത്രമുള്ള ചാറ്റിങ് ആണ്. സിദ്ധാർഥ് എന്നയാൾ ഒരു പെൺകുട്ടിയെ ബലാത്സംഗം ചെയ്യാനുള്ള പദ്ധതി മറ്റൊരാൾക്ക് പറഞ്ഞ് കൊടുക്കുന്നതിന്‍റെ ചാറ്റുകളായിരുന്നു അതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ അന്വേശ് റോയ് പറഞ്ഞു. തന്‍റെ ആൺ സുഹൃത്തിന്‍റെ സ്വഭാവം മനസിലാക്കാൻ പെൺകുട്ടി ഒരു ആൺകുട്ടിയുടെ വ്യാജപ്രൊഫൈൽ ഉണ്ടാക്കി ചാറ്റ് ചെയ്‌തതിന്‍റെ സ്‌ക്രീൻഷോട്ടായിരുന്നു അത്. മെയ് മൂന്നിനാണ് ചാറ്റുകളെല്ലാം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.