ന്യൂഡൽഹി:പൗരത്വ നിയമ ഭേദഗതിക്കെതിരെ ജാമിയ മില്ലിയ ഇസ്ലാമിയ സർവ്വകലാശാലക്ക് സമീപം നടന്ന പ്രതിഷേധത്തിൽ അറസ്റ്റിലായയാളെ മൂന്ന് ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ജാമിയ നിവാസിയായ ഫുർകാനെയെ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് ഗുർമോഹിന കൗർ ജനുവരി 27 വരെയാണ് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
സിഎഎ വിരുദ്ധ പ്രതിഷേധത്തില്‍ അറസ്റ്റിലായയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു
ജനുവരി 27 വരെയാണ് ഫുര്‍കാനെയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്
സിഎഎ
ഡിസംബർ 15ന് ഭേദഗതി വരുത്തിയ പൗരത്വ നിയമത്തിനെതിരെ പ്രദേശത്ത് നടന്ന പ്രതിഷേധം അക്രമാസക്തമാകുകയും നാല് ഡിടിസി ബസുകൾ, 100 സ്വകാര്യ വാഹനങ്ങൾ, 10 പൊലീസ് ബൈക്കുകൾ എന്നിവയ്ക്ക് പ്രതിഷധത്തിനിടയിൽ കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. കേസുമായി ബന്ധപ്പെട്ട് 10 പേരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.