കേരളം

kerala

ETV Bharat / bharat

സിഎഎയെ അനുകൂലിച്ച് ബിഎസ്‌പി നേതാവ് മായാവതി

ട്വിറ്ററിലൂടെയായിരുന്നു മായാവതിയുടെ പ്രതികരണം. ബിഎസ്‌പി എല്ലാക്കാലത്തും അക്രമപരമായ പ്രതിഷേധത്തിനെതിരാണ്.

Mayawati reacts on CAA protest  India against CAA  CAA protest  violence in India  Violence during CAA protests are unfortunate  BSP Supremo Mayawati  മായാവതി  ബിഎസ്‌പി  സിഎഎ  സിഎഎ പ്രതിഷേധം
സിഎഎയെ അനുകൂലിച്ച് ബിഎസ്‌പി നേതാവ് മായാവതി

By

Published : Dec 23, 2019, 3:25 PM IST

ന്യൂഡൽഹി: ദേശീയ പൗരത്വ ഭേദഗതി നിയമത്തില്‍ രാജ്യത്താകമാനവും ഉത്തര്‍പ്രദേശിലും നടന്ന അക്രമ സംഭവങ്ങളില്‍ ഖേദം പ്രകടിപ്പിച്ച്
ബഹുജൻ സമാജ് പാർട്ടി മേധാവി മായാവതി.

ബിഎസ്‌പി എല്ലാക്കാലത്തും അക്രമപരമായ പ്രതിഷേധത്തിനെതിരാണ്. സിഎഎക്കും എന്‍ആര്‍സിക്കും എതിരെ രാജ്യത്തുടനീളം നടക്കുന്ന അക്രമ സംഭവങ്ങള്‍ ദുഖകരവും നിര്‍ഭാഗ്യകരവുമാണ്. ട്വിറ്ററിലൂടെയായിരുന്നു മായാവതിയുടെ പ്രതികരണം. ബസിന് തീയിടുക, കല്ലെറിയുക തുടങ്ങി അക്രമ സംഭവങ്ങള്‍ തുടരുകയാണെന്നും മായാവതി പറഞ്ഞു.

അതേസമയം പ്രതിഷേധത്തില്‍ അറസ്റ്റിലായവര്‍ക്കൊപ്പമാണെന്നും ശരിയായ അന്വേഷണം നടത്തി നിരപരാധികളെ മോചിപ്പിക്കണമെന്നും മായാവതി ആവശ്യപ്പെട്ടു. സിഎഎക്കെതിരെയും എന്‍ആര്‍സിക്കെതിരെയും പ്രതിഷേധിച്ചതില്‍ ഉത്തര്‍പ്രദേശില്‍ മാത്രം 879 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്.

ഉത്തര്‍പ്രദേശില്‍ മാത്രമല്ല രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ പ്രതിഷേധമാണ് നിലനില്‍ക്കുന്നത്. പലയിടങ്ങളിലും പ്രതിഷേധം അക്രമത്തില്‍ കലാശിച്ചു. പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി.

ABOUT THE AUTHOR

...view details