ആയുധങ്ങളും ആക്രമണങ്ങളും ഒന്നിനും പരിഹാരമല്ലെന്ന് പ്രധാനമന്ത്രി - mann ki bath
ഈ വർഷത്തെ ആദ്യത്തെ മൻ കി ബാത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി
ആയുധങ്ങളും ആക്രമണങ്ങളും ഒന്നിനും പരിഹാരമല്ലെന്ന് മോദി
ന്യൂഡൽഹി: സമാധാനപരമായ സംഭാഷണങ്ങളിലൂടെയാണ് രാജ്യത്തെ വടക്കു-കിഴക്കൻ മേഖലയിലെ കലാപങ്ങൾ കുറഞ്ഞതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ വർഷത്തെ ആദ്യത്തെ മൻ കി ബാത്തിലാണ് അദ്ദേഹം സന്ദേശം പങ്കുവച്ചത്. കലാപങ്ങൾ ഒന്നിനും പരിഹാരമാവില്ലെന്നും ആയുധങ്ങളിലൂടെയും അക്രമങ്ങളിലൂടെയും പരിഹാരം കണ്ടെത്താൻ ശ്രമിക്കുന്നവർ തിരിച്ചുവരണമെന്നും അദ്ദേഹം അഭ്യർഥിച്ചു.