കേരളം

kerala

By

Published : Jun 1, 2020, 4:50 PM IST

ETV Bharat / bharat

ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള അതിക്രമങ്ങൾ അംഗീകരിക്കാനാകില്ലെന്ന് പ്രധാനമന്ത്രി

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ അതിക്രമങ്ങള്‍ നടത്തുന്നത് ജാമ്യമില്ലാ കുറ്റമാണെന്നും ഏഴ് വര്‍ഷം വരെ തടവുശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

violence-against-doctors-nurses-and-sanitation-workers-not-acceptable-pm-narendra-modi
violence-against-doctors-nurses-and-sanitation-workers-not-acceptable-pm-narendra-modi

ഡല്‍ഹി: കൊവിഡ് 19 വൈറസിനെ തുടച്ചുമാറ്റുന്നതിന് രാപ്പകല്‍ ഇല്ലാതെ അധ്വാനിക്കുന്ന രാജ്യത്തെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍ എന്നിവരടങ്ങുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് ആൻഡ് സയൻസിന്‍രെ ഇരുപത്തിയഞ്ചാം സ്ഥാപക ദിനാഘോഷ ചടങ്ങില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നമുക്കിടയിലെ ചിലരുടെ ചിന്താഗതി മൂലമാണ് കൊവിഡിനെ പ്രതിരോധിക്കാന്‍ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ അതിക്രമങ്ങള്‍ നേരിടേണ്ടിവരുന്നതെന്നും അദ്ദേഹം പറഞ്ഞു. അത്തരത്തിലുള്ള അതിക്രമങ്ങള്‍ ഉണ്ടായാല്‍ ആരോഗ്യപ്രവര്‍ത്തകരെ സംരക്ഷിക്കുന്നതിനുള്ള 50 ലക്ഷം രൂപയുടെ ഇൻഷുറന്‍സ് പരിരക്ഷക്കുള്ള നടപടികള്‍ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ അതിക്രമങ്ങള്‍ നടത്തുന്നത് ജാമ്യമില്ലാ കുറ്റമാണെന്നും ഏഴ് വര്‍ഷം വരെ തടവുശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

അദൃശ്യനായ ശത്രുവാണ് കൊറോണ വൈറസെന്നും അതിനെതിരെ പോരാടുന്നവര്‍ അജയ്യരാണെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ലോക മഹായുദ്ധങ്ങള്‍ക്ക് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയാണിതെന്നും രണ്ടാം ലോക മഹായുദ്ധത്തിന് മുമ്പും ശേഷവും എന്ന് തിരിച്ചിരിക്കുന്നത് പോലെ കൊവിഡിന് മുമ്പും ശേഷവും ഉള്ള ലോകം വ്യത്യസ്തമായിരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ലോകം നമ്മുടെ രാജ്യത്തെ ഡോക്ടര്‍മാരെയും നഴ്സുമാരെയും മറ്റ് ആരോഗ്യപ്രവര്‍ത്തകരെയും ഏറെ ബഹുമാനത്തോടെയാണ് നോക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ന് ഇന്ത്യ കൊവിഡ്19 എന്ന മഹാമാരിയെ എതിര്‍ത്ത് തോല്‍പ്പിക്കുന്നുണ്ടെങ്കില്‍ അത് ആരോഗ്യപ്രവര്‍ത്തകരുടെ കഠിനാധ്വാനത്തിന്‍റെ ഫലമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ABOUT THE AUTHOR

...view details