ഡെറാഡൂൺ:കൊവിഡ് 19 നിയന്ത്രണങ്ങൾ ലംഘിച്ചതിന് ജയിൽ ശിക്ഷയോ പിഴയോ അല്ലെങ്കിൽ രണ്ടും നൽകിക്കൊണ്ട് ഉത്തരാഖണ്ഡ് പകർച്ചവ്യാധി (ഭേദഗതി) ഓർഡിനൻസ് 2020 പ്രാബല്യത്തിൽ വന്നു.
ഉത്തരാഖണ്ഡ് പകർച്ചവ്യാധി ഓർഡിനൻസ് 2020 പ്രാബല്യത്തിൽ വന്നു - പകർച്ചവ്യാധി
ഭേദഗതി ചെയ്ത ഓർഡിനൻസ് അനുസരിച്ച് കൊവിഡ് 19 മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്ക് ആറുമാസം വരെ തടവും 5,000 രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും ഒരേസമയം ശിക്ഷയായി ഗസറ്റ് വിജ്ഞാപനത്തിൽ പറയുന്നു

ഭേദഗതി ഓർഡിനൻസിന് ഗവർണർ ബേബി റാണി മൗര്യ അനുമതി നൽകി. ചൊവ്വാഴ്ച സംസ്ഥാനത്തെ ഔദ്യോഗിക ഗസറ്റിൽ അറിയിപ്പ് നൽകുകയായിരുന്നു. ഭേദഗതി ചെയ്ത ഓർഡിനൻസ് അനുസരിച്ച് കൊവിഡ് 19 മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്ക് ആറുമാസം വരെ തടവും 5,000 രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും ഒരേസമയം ശിക്ഷയായി ഗസറ്റ് വിജ്ഞാപനത്തിൽ പറയുന്നു. മാസ്ക് ധരിക്കാത്തത്, സാമൂഹിക അകലം പാലിക്കാത്തത്, ക്വാറന്‍റൈൻ മാനദണ്ഡങ്ങളും മറ്റ് മാർഗ്ഗനിർദ്ദേശങ്ങളും ലംഘിക്കുന്നത് എന്നീ കുറ്റങ്ങൾക്ക് ആളുകളെ അറസ്റ്റ് ചെയ്യാനോ പിഴ ചുമത്താനോ സംസ്ഥാന സർക്കാരിന് ഓർഡിനൻസ് പ്രയോജനപ്പെടുത്താം.