ഗുണ്ടൂർ: സാമൂഹിക അകലം പാലിക്കുന്നതിന് കുടകള്‍ നിർബന്ധമാക്കി തെനാലി ടൗൺ പൊലീസ്.മദ്യവിൽപ്പനശാലകൾക്ക് പുറത്ത് കുടകൾ ചൂടിയാണ് ആളുകള്‍ വരി നിൽക്കുന്നത്. മദ്യം വാങ്ങൻ എത്തുന്നവർ കുട ചൂടി വേണം വരികളിൽ നിൽക്കാനെന്നും ഇത് വരി നിൽക്കുന്നവർ തമ്മിൽ മൂന്നടി അകലം പാലിക്കാൻ സഹായകമാകുമെന്നും ചൂട് കുറക്കാന്‍ കുട ഉപയോഗിക്കാമെന്നും പൊലീസ് പറയുന്നു.
മദ്യവില്‍പ്പനശാലയില്‍ സാമൂഹിക അകലം പാലിക്കാന്‍ കുടകള്‍ നിർബന്ധമാക്കി പൊലീസ്
മദ്യം വാങ്ങൻ എത്തുന്നവർ കുട ചൂടി വേണം വരികളിൽ നിൽക്കാനെന്നും ഇത് വരി നിൽക്കുന്നവർ തമ്മിൽ മൂന്നടി അകലം പാലിക്കാൻ സഹായകമാകുമെന്നും ചൂട് കുറക്കാന്‍ കുട ഉപയോഗിക്കാമെന്നും പൊലീസ് പറയുന്നു.
സാമൂഹിക അകലം പാലിച്ച് മദ്യപാനികൾ
സർക്കാർ ഉടമസ്ഥതയിലുള്ള എപി സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ ലിമിറ്റഡ് നടത്തുന്ന 3,468 റീട്ടെയിൽ മദ്യവിൽപ്പന ശാലകളിൽ 2,345 എണ്ണവും ഇന്നലെ മുതൽ തുറന്ന് പ്രവർത്തിക്കുന്നുണ്ട്.