ബംഗളൂരു: സ്വന്തം മണ്ഡലത്തില്‍ 114 അടി ഉയരമുള്ള യേശു ക്രിസ്‌തുവിന്‍റെ പ്രതിമ നിര്‍മാണവുമായി ബന്ധപ്പെട്ട ആരോപണങ്ങളോട് പ്രതികരിച്ച് മുന്‍ കര്‍ണാടക മന്ത്രിയും കോണ്‍ഗ്രസ് എം.എല്‍.എയുമായ ഡി.കെ ശിവകുമാര്‍. പ്രതിമ നിര്‍മിക്കാനുള്ള തീരുമാനം ഗ്രാമീണരുടേതാണെന്നും എം.എല്‍.എന്ന നിലയില്‍ തനിക്ക് പിന്തുണ നല്‍കിയേ പറ്റൂവെന്നും അദ്ദേഹം പറഞ്ഞു.കര്‍ണാടകയിലെ കനകപുര മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയാണ് നിലവില്‍ ഡി.കെ ശിവകുമാര്‍.
പ്രതിമ നിര്‍മാണം; വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഡി.കെ ശിവകുമാര്‍ - ബംഗളൂരു
സ്വന്തം മണ്ഡലത്തില്‍ 114 അടി ഉയരമുള്ള യേശു ക്രിസ്‌തുവിന്‍റെ പ്രതിമ നിര്‍മാണവുമായി ബന്ധപ്പെട്ട തീരുമാനം ഗ്രാമീണരുടേതാണെന്നും എം.എല്‍.എ നിലയില്‍ തനിക്ക് പിന്തുണ നല്‍കിയേ പറ്റൂവെന്നും ഡി.കെ ശിവകുമാര്‍.
പ്രതിമ നിര്‍മാണവുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസ്, ബി.ജെ.പി നേതാക്കള്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ വിമര്‍ശനങ്ങള്‍ കാര്യമാക്കുന്നില്ലെന്നും വിമര്‍ശിക്കുന്നവര്‍ വിമര്‍ശിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. ശിവകുമാറിന്‍റെ നേതൃത്വത്തില്‍ രാമനഗര ജില്ലയിലെ ഹരോബെലെ ഗ്രാമത്തില്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 25നാണ് പ്രതിമ നിര്‍മാണത്തിനുള്ള തറക്കല്ലിട്ടത് . 10 ഏക്കര്‍ ഭൂമിയാണ് പ്രതിമ നിര്‍മാണത്തിനായി വിട്ടു നല്‍കാന്‍ സര്‍ക്കാരില്‍ നിന്നും ഡി.കെ ശിവകുമാര്‍ അനുമതി തേടിയത്. നടപടിക്രമങ്ങളെല്ലാം തന്നെ നിയമപ്രകാരമായിരുന്നുവെന്നും ഡി.കെ ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു.