ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് 19 രൂക്ഷമാകുന്നതിനിടെ ലോക്ക് ഡൗണ്‍ ലംഘിച്ച് ജല്ലിക്കട്ട് കാളയുടെ ശവസംസ്‌കാര ചടങ്ങില്‍ രണ്ടായിരത്തോളം പേര്‍ പങ്കെടുത്തു. അളകനല്ലൂർ ജല്ലിക്കെട്ടിൽ നിരവധി തവണ പങ്കെടുത്ത കാളയാണ് ചത്തത്. കാളയെ അവസാനമായി ഒരു നോക്കുകാണാനും വിലാപയാത്രയില്‍ പങ്കെടുക്കാനുമാണ് ജനങ്ങൾ ഒത്തുകൂടിയത്.
ലോക്ക് ഡൗണ്‍ ലംഘിച്ച് ജല്ലിക്കട്ട് കാളയുടെ ശവസംസ്കാരം; പങ്കെടുത്തത് രണ്ടായിരത്തോളം പേര്‍
കോവിഡ് 19 റെഡ് സോണായ മധുരയിൽ നടന്ന സംഭവം തമിഴ്‌നാട് സർക്കാരിനെ ആശങ്കയിലാക്കിയിരിക്കുകയാണ്. നിരവധി പേർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.
തമിഴ്‌നാട്ടിൽ ചത്ത കാളയുടെ പൊതുദർശനത്തിൽ പങ്കെടുത്ത് രണ്ടായിരത്തോളം പേര്‍
കൊവിഡ് 19 മുന്‍കരുതലുകള്‍ ഒന്നും പാലിക്കാതെയായിരുന്നു ജനം ഒത്തുകൂടിയത്. ആളുകള്‍ മാസ്‌ക് ധരിക്കുകയോ അകലം പാലിക്കുകയോ ചെയ്തില്ല. മധുരയിൽ 41 പേർക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചത്. ഒരാൾ മരിക്കുകയും ചെയ്തു. മധുര റെഡ്സോണായി പ്രഖ്യാപിച്ചതിനു പിന്നാലെ നടന്ന സംഭവം അധികൃതരെ അക്ഷരാർഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. നിയമലംഘകർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
Last Updated : Apr 17, 2020, 3:59 PM IST