കേരളം

kerala

ETV Bharat / bharat

അയോധ്യയിൽ ഭൂമിതർക്കം; രണ്ട് പേർ കൊല്ലപ്പെട്ടു

ഗ്രാമത്തലവൻ ജയപ്രകാശ് സിങ്ങ്, ഗ്രാമവാസി നാൻ യാദവ് എന്നിവരാണ് മരിച്ചത്.

MP Lallu Singh  Ayodhya murder case  Village head  shot dead  land dispute  Uttar Pradesh  Dharamganj Bazar  Inayatnagar police limits  അയോധ്യയിൽ ഭൂമിതർക്കം; രണ്ട് പേർ കൊല്ലപ്പെട്ടു
അയോധ്യ

By

Published : May 18, 2020, 8:01 PM IST

ലഖ്‌നൗ: അയോധ്യയിൽ ഇനയത്നഗർ പൊലീസ് പരിധിയിലെ ധരംഗഞ്ച് ബസാറിൽ രണ്ട് പേർ വെടിയേറ്റ് മരിച്ചു. ഗ്രാമത്തലവൻ ജയപ്രകാശ് സിങ്ങ്, ഗ്രാമവാസി നാൻ യാദവ് എന്നിവരാണ് മരിച്ചത്. പാലിയ പ്രതാപ് സാഹ ഗ്രാമത്തിൽ സോമയി കോരി, റമയി കോറി, സ്വാമിനാഥ് പാൽ എന്നീ മൂവരും തമ്മിൽ ഭൂമി തർക്കമുണ്ടായിരുന്നു. തുടർന്ന്, ഗ്രാമത്തലവൻ ജയപ്രകാശ് സിങ്ങ് തിങ്കളാഴ്ച രാവിലെ 10 മണിയോടെ സ്ഥലത്തെത്തി മൂവരും തമ്മിലുള്ള ഭൂമി തർക്കം പരിഹരിച്ചു. അവിടെ നിന്ന് മടങ്ങിയ സിങ്ങിനെ പ്രദേശത്തെ കുപ്രസിദ്ധനായ കുറ്റവാളിയായ നാൻ യാദവ് സിങ്ങിനെ ഭൂമി തർക്കത്തിന്‍റെ പേരിൽ അധിക്ഷേപിച്ചു.

പ്രകോപിതനായ യാദവ് സിങ്ങിനെ ആക്രമിക്കുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഇതേതുടർന്ന് ചില പ്രദേശവാദികൾ യാദവിന് നേരെ വെടിയുതിർക്കുകയും അയാൾ സംഭവസ്ഥലത്ത് തന്നെ മരിക്കുകയും ചെയ്തു. കൈയ്യേറ്റത്തിൽ പരിക്കേറ്റ സിങ്ങിനെ അയോധ്യ ഡിഎച്ച്എച്ചിലേക്ക് കൊണ്ടുപോയെങ്കിലും ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് മരിക്കുകയായിരുന്നു. വിവരം അറിഞ്ഞ പോലീസ് സംഭവസ്ഥലത്തെത്തി രണ്ട് കൊലപാതക കേസുകൾ രജിസ്റ്റർ ചെയ്തു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന് പിന്നിലെ യഥാർത്ഥ പ്രതികളെ കണ്ടെത്തുമെന്ന് പൊലീസ് പറഞ്ഞു.

ABOUT THE AUTHOR

...view details