ലഖ്നൗ:വികാസ് ദുബെയുടെ മരണം രക്തസ്രാവവും ഹൃദയാഘാതവും മൂലമാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. മരണശേഷം ദുബെയുടെ സാമ്പിൾ കൊവിഡ് പരിശോധനയ്ക്ക് അയച്ചിരുന്നു. പരിശോധനാ ഫലം നെഗറ്റീവ് ആണ്.
വികാസ് ദുബെയുടെ മരണകാരണം രക്തസ്രാവവും ഹൃദയാഘാതവുമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് - പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്
മരണശേഷം ദുബെയുടെ സ്രവം കൊവിഡ് പരിശോധനയ്ക്ക് അയച്ചിരുന്നു. പരിശോധനാ ഫലം നെഗറ്റീവ് ആണ്
വികാസ് ദുബെ
ജൂലൈ മൂന്നിനാണ് കാൺപൂരിലെ ബിക്രു ഗ്രാമത്തിൽ ഒരു ഡിഎസ്‌പി ഉൾപ്പെടെ എട്ട് പൊലീസ് ഉദ്യോഗസ്ഥരെ ദുബെയുടെ കൂട്ടാളികൾ വെടിവച്ചു കൊലപ്പെടുത്തിയത്. തുടർന്ന് ഒളിവിൽ പോയ ദുബെയെ ജൂലൈ 9നാണ് മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. ജൂലൈ 10ന് ഉജ്ജൈനിൽ നിന്ന് കാൺപൂരിലേക്ക് പോയ പൊലീസ് വാഹനം അപകടത്തിൽ പെടുകയും കാൺപൂരിലെ ഭൗണ്ടി പ്രദേശത്ത് നിന്ന് ദുബെ രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തതിനെത്തുടർന്നുണ്ടായ പൊലീസ് ഏറ്റുമുട്ടലിലാണ് ഇയാൾ കൊല്ലപ്പെട്ടത്.