കേരളം

kerala

ETV Bharat / bharat

മല്യയുടെ ആഡംബര വിമാനം ലേലം ചെയ്തു. - vijay mallya

യു.എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന  ഏവിയേഷൻ മാനേജ്മെന്‍റ് സെയിൽസ് എന്ന കമ്പനി 34.8 കോടി രൂപയ്ക്കാണ് ലേലം പിടിച്ചത്.

മിറൽ നൗ ചിത്രം

By

Published : Mar 7, 2019, 1:38 PM IST

വിജയ് മല്യയുടെ ആഡംബര വിമാനം മുംബൈയിൽ ലേലം ചെയ്തു. കഴിഞ്ഞ വർഷം ജൂണിൽ തന്നെ ലേലം ചെയ്യാൻ കർണാടക ഹൈക്കോടതിയിൽ നിന്ന് നിർദ്ദേശം ഉണ്ടായിരുന്നെങ്കിലും നിയമ നടപടിയിൽ കുരുങ്ങി വൈകുകയായിരുന്നു.യു.എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏവിയേഷൻ മാനേജ്മെന്റെ് സെയിൽസ് എന്ന കമ്പനി 34.8 കോടി രൂപയ്ക്കാണ് ലേലം പിടിച്ചത്.
വിമാനം പറത്താൻ പറ്റാത്ത അവസ്ഥയിലാണെന്നും വിമാനം മുംബൈയിൽ എയർ പോർട്ടിൽ സൂക്ഷിക്കുന്നത് സ്ഥലപരിമിതി സൃഷ്ടിക്കുന്നതായും മുംബൈ എയർപോർട്ട് അധികൃതർ മുംബൈ കോടതിയെ അറിയിച്ചിരുന്നു.
9400 കോടിയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മല്യ 2016ലാണ് ബ്രിട്ടനിലേക്ക് കടന്നത്. 2017 ഫെബ്രുവരിയിൽ മല്യയെ വിട്ടു കിട്ടണമെന്ന് കേന്ദ്ര സർക്കാർ ഔദ്യോഗികമായി ബ്രിട്ടനെ അറിയിച്ചിരുന്നു. വെസ്റ്റ് മിൻസ്റ്റർ കോടതി മല്യയെ ഇന്ത്യയ്ക്ക് വിട്ടുകൊടുക്കാൻ ഉത്തരവ് ഇട്ടെങ്കിലും 14 ദിവസത്തേക്ക് അപ്പീൽ നൽകാനുള്ള സാവകാശവും വിജയ് മല്യക്ക് ലഭിച്ചിരുന്നു

ABOUT THE AUTHOR

...view details