ന്യൂഡൽഹി:തിരിച്ചടക്കാനുള്ള വായ്പ കുടിശ്ശികയുടെ 100 ശതമാനവും തിരിച്ചടക്കാൻ സമ്മതമാണെന്നും പണം സ്വീകരിച്ച് തന്‍റെ പേരിലുള്ള കേസ് അവസാനിപ്പിക്കണമെന്നും വിവാദ വ്യവസായി വിജയ് മല്യ.
കൊവിഡ് പ്രതിസന്ധി നേരിടാൻ പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജിൽ ഇന്ത്യൻ സർക്കാരിനെ അഭിനന്ദിക്കുന്നതിനിടെയാണ് കുടിശ്ശിക തിരിച്ചടയ്ക്കാൻ തയാറാണെന്നും തന്നെ ആവർത്തിച്ച് അവഗണിച്ചതായും മല്യ പറഞ്ഞത്.
"കൊവിഡ് -19 ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ച ഇന്ത്യൻ സർക്കാരിനെ അഭിനന്ദിക്കുന്നു. ആവശ്യത്തിന് കറൻസി അച്ചടിക്കാൻ അധികാരമുള്ള സർക്കാർ തന്‍റെ വാഗ്ദാനം സ്വീകരിക്കണം. സർക്കാർ ഉടമസ്ഥതയിലുള്ള ബാങ്ക് വായ്പകളുടെ 100% തിരിച്ചടവ് വാഗ്ദാനം ചെയ്യുന്ന എന്നെ പ്പോലുള്ള ഒരു ചെറിയ സംരംഭകനെ നിരന്തരം അവഗണിക്കണോ?" മല്യ ട്വീറ്റിൽ കുറിച്ചു.