ലണ്ടൻ: 9000 കോടി രൂപയുടെ വായ്‌പാ തട്ടിപ്പ് കേസിൽ പ്രതിയായ ഇന്ത്യൻ മദ്യ വ്യവസായി വിജയ് മല്യ നാടുകടത്തലിനെതിരെ നൽകിയ അപ്പീൽ യുകെ ഹൈക്കോടതി തള്ളി. പണം തട്ടിപ്പ് കേസിൽ വിചാരണ ചെയ്യുന്നതിനാണ് മല്യയെ കൈമാറാൻ ഇന്ത്യ ബ്രിട്ടനോട് ആവശ്യപ്പെട്ടിരിക്കുന്നത്. വായ്‌പാ തട്ടിപ്പ് കേസില്‍ പ്രതിയായ 64 കാരനായ മല്യ ഇന്ത്യയിൽ നിന്ന് ബ്രിട്ടനിലേക്ക് കടക്കുകയായിരുന്നു.
വിജയ് മല്യയുടെ അപ്പീല്‍ തള്ളി യുകെ ഹൈക്കോടതി - മുൻ കിംഗ്ഫിഷർ എയർലൈൻസ് മേധാവി
നാടുകടത്തിലിനെതിരെ വിജയ് മല്യ നൽകിയ അപ്പീൽ യുകെ ഹൈക്കോടതി തള്ളി
വിജയ് മല്യയുടെ അപ്പീല്‍ തള്ളി യുകെ കോടതി
മുൻ കിംഗ്‌ഫിഷര്‍ എയർലൈൻസ് മേധാവിയായ മല്യ വിവധ ഇന്ത്യൻ ബാങ്കുകളിൽ നിന്നായി 9000 കോടി രൂപ വായ്‌പയെടുത്ത് വഞ്ചിച്ചുവെന്നാണ് കേസ്. ലോര്‍ഡ് ജസ്റ്റിസ് സ്റ്റീഫൻ ഇർവിൻ, ജസ്റ്റിസ് എലിസബത്ത് ലയിംഗ് എന്നിവരടങ്ങിയ രണ്ട് അംഗ ബെഞ്ചാണ് അപ്പീൽ തള്ളിയത്.