ന്യൂഡല്‍ഹി:കാര്‍ഗിലില്‍ ഇന്ത്യന്‍ സേനയ്‌ക്ക് മുന്നില്‍ പാകിസ്ഥാന്‍ കീഴടങ്ങിയിട്ട് 48 വര്‍ഷം. വിജയ് ദിവസത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യന്‍ സൈനികര്‍ക്ക് അഭിവാദ്യങ്ങളറിയിച്ചു. രാജ്യത്തിന് വേണ്ടി പോരാടിയ സൈനികരുടെ പേരുകള്‍ ചരിത്രത്തില്‍ തങ്കലിപികളില്‍ എഴുതിച്ചേര്‍ക്കുമെന്നും മോദി ട്വീറ്റ് ചെയ്‌തു.
1971 നാണ് കാര്‍ഗിലില്‍ പാകിസ്ഥാന്‍ നുഴഞ്ഞുകയറി യുദ്ധം ആരംഭിച്ചത്. എന്നാല്‍ ഇന്ത്യയുടെ ശക്‌തമായ തിരിച്ചടിയില്‍ പതറിയ പാകിസ്ഥാന്‍ തോല്‍വി സമ്മതിക്കുകയായിരുന്നു. തൊണ്ണൂറായിരം പാകിസ്ഥാന്‍ സൈനികരാണ് 1971 ഡിസംബര്‍ 16ന് ഇന്ത്യയ്‌ക്ക് മുന്നില്‍ ആയുധം വച്ച് കീഴടങ്ങിയത്. ഇതേ യുദ്ധമാണ് ബംഗ്ലാദേശിന്‍റെ രൂപീകരണത്തിന് കാരണമായത്.