കേരളം

kerala

ETV Bharat / bharat

ഹൈദരാബാദിനായി സഹായം അഭ്യർഥിച്ച് വിജയ്‌ ദേവർകൊണ്ട - junior ntr

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിലേക്ക് ഒരു കോടി രൂപ നൽകുമെന്ന് താരങ്ങളായ ചിരഞ്ജീവിയും മഹേഷ് ബാബുവും സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചു

vijay devarkonda asks help for Hyderabad  hyderabad flood  സഹായം അഭ്യർത്ഥിച്ച് വിജയ്‌ ദേവർകൊണ്ട  vijay devarkonda for hyderabad  ചിരഞ്ജീവി  മഹേഷ് ബാബു  tollywood for hyderabad  tollywood doanting cm relief fund  ദുരിതാശ്വാസ നിധി  junior ntr  nagarjuna
ഹൈദരാബാദിനായി സഹായം അഭ്യർത്ഥിച്ച് വിജയ്‌ ദേവർകൊണ്ട

By

Published : Oct 20, 2020, 7:53 PM IST

ഹൈദരാബാദ്: ഹൈദരാബാദിനെ പ്രളയത്തിൽ നിന്ന് കൈപിടിച്ച് കയറ്റാൻ സഹായം അഭ്യർഥിച്ച് നടൻ വിജയ്‌ ദേവർകൊണ്ട.

"നമ്മൾ കേരളത്തിനായി ഒരുമിച്ചു

നമ്മൾ ചെന്നൈയ്‌ക്കായി ഒരുമിച്ചു

നമ്മൾ സൈനികർക്കായി ഒരുമിച്ചു

കൊറോണക്കെതിരെ നമ്മൾ വലിയൊരു ശക്തിയായി മാറി

ഈ നിമിഷം ഞങ്ങളുടെ നഗരത്തിനും ഇവിടുത്തെ പാവപ്പെട്ട ജനങ്ങൾക്കുമാണ് ആ സഹായ ഹസ്‌തം വേണ്ടത് " വിജയ്‌ ട്വിറ്ററിൽ കുറിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിലേക്ക് 10ലക്ഷം രൂപ നൽകിയതിന്‍റെ സ്‌ക്രീൻഷോട്ടും വിജയ് പങ്കുവെച്ചു.

കഴിഞ്ഞ ഒരാഴ്‌ചയായി മഴ തുടരുന്ന ഹൈദരാബാദിൽ പല സ്ഥലങ്ങളും ഇപ്പോഴും വെള്ളത്തിനടിയിലാണ്. അൻപതിലധികം പേർക്കാണ് മഴയിലും വെള്ളപ്പൊക്കത്തിലും ജീവൻ നഷ്‌ടമായത്. മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു പ്രളയക്കെടുതിയിൽപ്പെട്ടവർക്ക് 550 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിലേക്ക് ഒരു കോടി രൂപ നൽകുമെന്ന് താരങ്ങളായ ചിരഞ്ജീവിയും മഹേഷ് ബാബുവും സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചു. ജൂനിയർ എൻ.ടി.ആറും നാഗാർജുനയും 50 ലക്ഷം രൂപവീതം ദുരിതാശ്വാസ നിധിലേക്ക് നൽകിയിരുന്നു.

ABOUT THE AUTHOR

...view details