വിയറ്റ്‌നാം ഉപരാഷ്‌ട്രപതി ഡാങ് തി എന്‍ഗോക് ഇന്ത്യയിലെത്തി - India-Vietnam ties
ഇന്ത്യന്‍ രാഷ്‌ട്രപതി രാം നാഥ് കോവിന്ദുമായി എന്‍ഗോക് കൂടികാഴ്‌ച നടത്തും

ന്യൂഡല്‍ഹി: മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി വിയറ്റ്‌നാം ഉപരാഷ്‌ട്രപതി ഡാങ് തി എന്‍ഗോക് ഇന്ത്യയിലെത്തി. എന്‍ഗോക് ഇന്ത്യ സന്ദര്‍ശിക്കുമെന്ന് കഴിഞ്ഞ വ്യാഴാഴ്‌ച ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നു. ഫെബ്രുവരി 11 മുതല്‍ 13 വരെയാണ് സന്ദര്‍ശനം. സന്ദര്‍ശനത്തിനിടെ ഇന്ത്യന്‍ രാഷ്‌ട്രപതി രാം നാഥ് കോവിന്ദുമായി എന്‍ഗോക് കൂടികാഴ്‌ച നടത്തും. ഇന്ത്യയുമായി അടുത്ത ബന്ധമുള്ള വിയറ്റ്നാമുമായുള്ള വ്യാപാരകരാറുകളില്‍ നിര്‍ണായക ചര്‍ച്ചകള്‍ക്കും കൂടികാഴ്‌ച വേദിയാകും. മേഖലയിലെ സംഘര്‍ഷങ്ങള്‍ക്കുള്ള പരിഹാരവും ചര്‍ച്ച ചെയ്യുമെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ അറിയിച്ചു. ബിഹാറിലെ ബോധ്‌ഗയയിലും ഡാങ് തി എന്‍ഗോക് സന്ദര്‍ശനം നടത്തും.