കേരളം

kerala

ETV Bharat / bharat

കൊവിഡ്-19: വിയറ്റ്നാം മോഡല്‍ മാതൃകയാക്കണം - COVID-19

വൈറസ് ബാധിച്ച് വിയറ്റ്നാമിൽ മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഒമ്പത് കോടി ജനസംഖ്യയുള്ള ഈ രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തത് 288 കേസുകൾ മാത്രമാണ്

Vietnam a clear winner in COVID-19 war കൊവിഡ് 19 വിയറ്റ്നാം എ‌പി‌റ്റി32 സൈബർ സുരക്ഷ ഏജൻസി COVID-19 Vietnam
കൊവിഡ്-19: വിയറ്റ്നാം മോഡല്‍ മാതൃകയാക്കണം

By

Published : May 12, 2020, 6:07 PM IST

കൊവിഡ്-19 മഹാമാരിയെ ചെറുക്കുന്നതില്‍ തായ്‌വാൻ, ദക്ഷിണ കൊറിയ, സിംഗപ്പൂർ, ജർമ്മനി എന്നിവയുടെ വിജയഗാഥകൾ നാം കേട്ടു. കൊവിഡ്-19 പകർച്ചവ്യാധിക്ക് എതിരെ ഈ രാജ്യങ്ങളുടേത് മികച്ച പ്രതികരണമായിരുന്നു. ഈ രാജ്യങ്ങള്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉയർത്താൻ തയാറെടുക്കുക ആണ്. കൊവിഡ് വൈറസിനെതിരായ പോരാട്ടത്തിൽ വിയറ്റ്നാം എങ്ങനെയാണ് വിജയിച്ചതെന്ന് ആരും പറഞ്ഞു കേള്‍ക്കാത്തത് ആശ്ചര്യകരമായ കാര്യമാണ്. വൈറസ് ബാധിച്ച് വിയറ്റ്നാമിൽ മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഈ അത്ഭുതകരമായ വസ്തുത ശ്രദ്ധിക്കാൻ ലോകത്തിന് കഴിഞ്ഞില്ല. മെയ് എട്ടുവരെ ജർമ്മനിയിൽ 7,392 പേർ, സിംഗപ്പൂരിൽ 20, തായ്‌വാനിൽ ആറ്, ദക്ഷിണ കൊറിയയിൽ 256 മരണങ്ങൾ എന്ന നിരക്കുകളില്‍ മരണം രേഖപ്പെടുത്തി.

വിയറ്റ്നാമിൽ കൊവിഡ് വൈറസ് മരണങ്ങളില്ലാത്തതിന്‍റെ കാരണം രാജ്യത്തിന്‍റെ വിവേകവും പ്രതിരോധ നടപടികളിലെ ദീർഘവീക്ഷണവുമാണെന്നു തന്നെ പറയാം. വൈറസ് യുഎസിനെ ബാധിച്ചത് മുതൽ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് കൊവിഡ്-19നെ ചൈനീസ് വൈറസ് എന്ന് വിളിച്ച് ചൈനക്കാരെ അവഹേളിച്ചു. എന്നാൽ, വിയറ്റ്നാമിന് തുടക്കം മുതൽ തന്നെ ചൈനയെക്കുറിച്ച് നന്നായി അറിയാവുന്ന ഒരു രാജ്യമാണ്. ചൈന-വിയറ്റ്നാമീസ് യുദ്ധത്തിൽ നിന്ന് അവര്‍ പഠിച്ച ഒരു കഠിനമായ പാഠമായിരുന്നു അത്. ചൈനയിൽ ഒരു പുതിയ വൈറസ് പടരുന്നതായി വിയറ്റ്നാം ആസ്ഥാനമായുള്ള സൈബർ സുരക്ഷ ഏജൻസി എ‌പി‌റ്റി32 കണ്ടെത്തി. ഉടൻ തന്നെ. ചൈനയുടെ അടിയന്തര നിയന്ത്രണ കാര്യങ്ങളെക്കുറിച്ചും, വുഹാൻ മുനിസിപ്പൽ സർക്കാരിനെക്കുറിച്ചും കൂടുതലറിയാൻ വിയറ്റ്നാമീസ് സർക്കാർ സൈബർ സുരക്ഷ ഏജൻസികളെ നിയോഗിച്ചു. ചൈന, ജർമ്മനി, യുഎസ് എന്നിവിടങ്ങളിൽ നിന്നുള്ള കമ്പനികളുടെ രഹസ്യങ്ങൾ കണ്ടെത്തുന്നതിനായി എപിറ്റി 32, 2012 മുതൽ സൈബർ ആക്രമണം നടത്തുകയാണെന്ന് അമേരിക്കൻ സൈബർ സുരക്ഷാ സ്ഥാപനമായ ഫയർ-ഐ വെളിപ്പെടുത്തിയിരുന്നു. യുഎസില്‍ ഉണ്ടായത് പോലെ തന്നെ 2019 നവംബർ-ഡിസംബർ കാലയളവിൽ ചൈനയിൽ ഒരു പുതിയ വൈറസിന്‍റെ ഉത്ഭവം സൂചിപ്പിക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റുകളെക്കുറിച്ചും വിയറ്റ്നാമിനും ജിജ്ഞാസയുണ്ടായിരുന്നു. ചൈനയിലെ വിദ്യാർഥികൾ, നയതന്ത്രജ്ഞർ, ബിസിനസുകാർ എന്നിവരിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിച്ച ശേഷം വൈറസ് പ്രതിരോധ പ്രവർത്തന പദ്ധതികള്‍ തയാറാക്കാന്‍ വിയറ്റ്നാം സർക്കാർ കൂടുതൽ സമയം പാഴാക്കിയില്ല. വിയിറ്റ്നാം ചൈനയുമായി 1,281 കിലോമീറ്റർ അതിർത്തി പങ്കിടുന്നതിനാൽ വിയറ്റ്നാമീസ് സർക്കാർ ആസന്നമായ വൈറസ് ഭീഷണി വേഗം മനസ്സിലാക്കി. 2020 ഫെബ്രുവരിയിൽ വിയറ്റ്നാം മൂന്ന് ഇന കര്‍മ പദ്ധതി രൂപകൽപ്പന ചെയ്തു. ഒരു കമ്മ്യൂണിസ്റ്റ് രാജ്യമായിരുന്നിട്ടും പൗരാവകാശ സ്വാതന്ത്ര്യം ലംഘിച്ചു കൊണ്ട് സർക്കാർ സൈബര്‍ വിലക്ക് നടപടികൾ സ്വീകരിച്ചു.

ഫെബ്രുവരി ആദ്യം തന്നെ വിമാനത്താവള ടെർമിനലുകളിൽ വിയറ്റ്നാം ശരീര താപ പരിശോധന ആരംഭിച്ചു. അപ്പോഴും മറ്റ് ലോക രാജ്യങ്ങളിൽ വൈറസ് പടരുന്നത് തടയുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ട് ഇല്ലായിരുന്നു. ആഭ്യന്തര യാത്രക്കാർക്ക് അവരുടെ യാത്രാ വിവരങ്ങളും, സംമ്പര്‍ക്ക വിവരങ്ങളും വിമാനത്താവള ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തേണ്ടിവന്നു. 38 ഡിഗ്രി സെൽഷ്യസിൽ കൂടുതൽ ശരീര താപനിലയുള്ളവരെ അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റി. ഒരു പടി മുന്നോട്ട് പോയ വിയറ്റ്നാം, റെസ്റ്റോറന്‍റുകൾ, ബാങ്കുകൾ, സംരംഭങ്ങൾ, അപ്പാർട്ട്മെന്‍റ് സമുച്ചയങ്ങൾ എന്നിവയിൽ ശരീര താപ പരിശോധനകള്‍ ആരംഭിച്ചു. മെയ് എട്ടോടെ വിയറ്റ്നാം 2,61,004 കൊവിഡ്-19 രോഗ നിര്‍ണയ പരിശോധനകള്‍ നടത്തി. ആരെങ്കിലും കൊവിഡ്-19 പോസിറ്റീവ് ആണെന്ന് തെളിയുക ആണെങ്കില്‍ രോഗിയുടെ താമസ സ്ഥലം മുഴുവനായും ഹോട്ട്സ്പോട്ടായി പ്രഖ്യാപിക്കുകയും അടയ്ക്കുകയും ചെയ്യും. ഒമ്പത് കോടി ജനസംഖ്യയുള്ള ഈ രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തത് 288 കേസുകൾ മാത്രമാണ്. രോഗ പരിശോധന കിറ്റുകൾക്കായി ചൈനയെയോ മറ്റ് രാജ്യങ്ങളെയോ ആശ്രയിക്കുന്നതിനുപകരം, വെയിറ്റ്നാം പ്രാദേശികമായി അവ നിർമ്മിക്കുന്നു. 25 യുഎസ് ഡോളർ വിലവരുന്ന രോഗ പരിശോധന കിറ്റുകൾ ഒന്നര മണിക്കൂറിനുള്ളിൽ പരിശോധനാ ഫലങ്ങൾ വെളിപ്പെടുത്തുന്നു. കൊവിഡ് വൈറസിനെതിരായ വിയറ്റ്നാമിന്‍റെ പോരാട്ടത്തിൽ ഈ ആഭ്യന്തര പരിശോധന കിറ്റുകളും പ്രധാന പങ്ക് വഹിച്ചു. ഫെബ്രുവരി രണ്ടാം വാരത്തോടെ വിദേശത്ത് നിന്നു മടങ്ങിയെത്തിയ വിയറ്റ്നാമീസ് പൗരന്മാരെ 14 ദിവസത്തെ ക്വാറന്‍റൈനിലേക്ക് അയച്ചു. ക്വാറന്‍റൈന്‍ നടപടികള്‍ തുടങ്ങുന്നതിന് കാലതാമസം വരുത്തിയ രാജ്യങ്ങൾ ഇപ്പോൾ കനത്ത വിലയാണ് നൽകുന്നത്. രോഗ സാധ്യത കൂടുതല്‍ ഉള്ള നഗരങ്ങൾ വിയറ്റ്നാം മാര്‍ച്ചോടെ പൂട്ടി. പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത എല്ലാ ഗ്രാമങ്ങളില്‍ പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു.

കൊവിഡ് വൈറസ് സാധാരണ ഇൻഫ്ലുവൻസ് പോലെയല്ലെന്ന് ഈ വർഷം തുടക്കം മുതൽ സർക്കാർ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രധാനമന്ത്രിയിൽ തുടങ്ങി മന്ത്രിസഭാ മന്ത്രിമാരും പ്രാദേശിക നേതാക്കളും രോഗത്തെക്കുറിച്ച് പൊതുജന അവബോധം സൃഷ്ടിക്കുന്നതില്‍ പങ്കാളികള്‍ ആയി. കൊവിഡ്-19 രോഗികളുടെയും ക്വാറന്‍റൈന്‍ നടപടികളില്‍ നിന്ന് ഒളിച്ചോടിയവരുടെയും വിവരങ്ങൾ സർക്കാർ പ്രസിദ്ധീകരിച്ചു. അവരുടെ പേരുകൾ വെളിപ്പെടുത്തുന്നതിനുപകരം രോഗിയുടെ ഐഡികൾ മാത്രമാണ് പ്രസിദ്ധീകരിച്ചത്. എല്ലാ രാജ്യങ്ങളും ഇപ്പോൾ ചെയുന്നതിൽ നിന്ന് വ്യത്യസ്തമായി വിയറ്റ്നാം ഒന്നും തന്നെ കൂടുതലായി ചെയ്തില്ല. പക്ഷേ വിയറ്റ്നാമിന്‍റെ മഹാമാരിയോടുള്ള പ്രതികരണം ഏറ്റവും മികച്ചതായിരുന്നു. കാരണം ഈ പകർച്ചവ്യാധിയുടെ അളവ് ഏതൊരു ലോക രാജ്യവും കണക്കാക്കുന്നതിന് മുമ്പ് വിയിറ്റ്നാം കണക്കാകുകയും പ്രതികരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു.

ABOUT THE AUTHOR

...view details