മുംബൈ: മുംബൈ കടൽത്തീരത്തിന് സമീപം നീന്തുന്ന ഡോൾഫിനുകളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. കൊവിഡ് 19 മൂലം മത്സ്യബന്ധന പ്രവർത്തനങ്ങളുടെ അഭാവമാണ് ഈ പ്രതിഭാസത്തിന് കാരണം. നടി ജൂഹി ചൗള, ഡോൾഫിനുകളുടെ വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു. ഹംപ്ബാക്ക് ഡോൾഫിനുകൾ എന്നറിയപ്പെടുന്ന ഈ ഡോൾഫിനുകൾ മുംബൈ തീരദേശത്തിന്‍റെ ഭാഗമാണെന്നും കഴിഞ്ഞ കുറച്ച് വർഷങ്ങളായി പതിവായി ഇവയെ കണ്ടുവരുന്നെന്നും എന്‍ജിഒ സ്ഥാപനമായ കോസ്റ്റൽ കൺസർവേഷൻ ഫൗണ്ടേഷന്‍റെ സഹസ്ഥാപകൻ ഷൗനാക് മോദി പറഞ്ഞു.
വൈറലായി മുംബൈ തീരത്തെ ഡോൾഫിനുകള്‍
കൊവിഡ് 19 മൂലം മത്സ്യബന്ധന പ്രവർത്തനങ്ങളുടെ അഭാവമാണ് മുംബൈ തീരത്ത് ഡോൾഫിനുകൾ പ്രത്യക്ഷപ്പെടാൻ കാരണമായത്.
വൈറലായി മുംബൈ തീരത്തെ ഡോൾഫിനുകള്‍
കോവിഡ് -19 നെക്കുറിച്ചുള്ള വർദ്ധിച്ചുവരുന്ന ആശങ്കകൾ കാരണം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാന തീരപ്രദേശത്ത് വലിയ മത്സ്യബന്ധന പ്രവർത്തനങ്ങൾ നടന്നിട്ടില്ല. കൂടാതെ ജെഎൻപിടി പോലുള്ള തുറമുഖങ്ങളിൽ വലിയ കപ്പലുകളും പരിമിതമാണ്. മുംബൈ തീരത്ത് ഡോൾഫിനുകൾ പ്രത്യക്ഷപ്പെടാൻ ഇത് ഇടയാക്കിയിരിക്കാമെന്നാണ് നിഗമനം.