ലഖ്‌നൗ: ബല്ലിയ ജയിലിൽ മൂന്ന് തടവുകാർ ചേർന്ന് സഹതടവുകാരനെ മർദിച്ച സംഭവത്തിൽ ജില്ലാ ജയിൽ അധികാരികൾ അന്വേഷണത്തിന് ഉത്തരവിട്ടു. വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിനെ തുടർന്നാണ് അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടത്. ജയിലിലെ മറ്റ് തടവുകാർ മർദനം കണ്ടു നിൽക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
ഉത്തർ പ്രദേശിൽ ജയിലിൽ സഹതടവുകാരന് മർദനം; അന്വേഷണത്തിന് ഉത്തരവിട്ടു - പ്രിസൺ
സംഭവത്തിൽ ഗോരഖ്‌പൂർ ജയിൽ സീനിയർ സൂപ്രണ്ടിനോടും റേഞ്ച് ഡി.ഐ.ജിയോടും റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടെന്ന് ജയിൽ എ.ഡി.ജി ആനന്ദ് കുമാർ പറഞ്ഞു
![ഉത്തർ പ്രദേശിൽ ജയിലിൽ സഹതടവുകാരന് മർദനം; അന്വേഷണത്തിന് ഉത്തരവിട്ടു Ballia jail Ballia jail video Prison viral video UP Police ജയിലിൽ മർദനം ഉത്തർ പ്രദേശ് യുപി പൊലീസ് പ്രിസൺ ബല്ലിയ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8125239-977-8125239-1595409081888.jpg)
ഉത്തർ പ്രദേശിൽ ജയിലിൽ സഹതടവുകാരന് മർദനം; അന്വേഷണത്തിന് ഉത്തരവിട്ടു
ജൂൺ 12ന് രണ്ട് തടവുകാർ ചേർന്ന് രോഹിത് വർമയെന്ന തടവുകാരനെയാണ് മർദിക്കുന്നതെന്ന് കണ്ടെത്തിയെന്നും ആരാണ് വീഡിയോ നിർമിച്ചതെന്നതില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ജയിൽ സൂപ്രണ്ട് പ്രശാന്ത് മൗര്യ പറഞ്ഞു. വിഷയത്തിൽ ഗോരഖ്‌പൂർ ജയിൽ സീനിയർ സൂപ്രണ്ടിനോടും റേഞ്ച് ഡി.ഐ.ജിയോടും റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടെന്ന് ജയിൽ എ.ഡി.ജി ആനന്ദ് കുമാർ പറഞ്ഞു.