ലോക്ക് ഡൗണ്‍ ലംഘിച്ച് ട്യൂഷനെടുത്ത അധ്യാപികയെ പൊലീസിന് കാട്ടിക്കൊടുത്ത് അഞ്ച് വയസുകാരന്‍ - on internet
തനിക്ക് ട്യൂഷൻ ക്ലാസ് എടുത്ത അധ്യാപികയെക്കുറിച്ച് പൊലീസ് ഉദ്യോഗസ്ഥനോട് പറയുന്ന വീഡിയോ ആണ് ശ്രദ്ധനേടുന്നത്

ചണ്ഡിഗഡ്:പഞ്ചാബിലെ അഞ്ച് വയസുകാരന്‍റെ വീഡിയോ ഇന്‍റർനെറ്റിൽ ശ്രദ്ധനേടുന്നു. ലോക്ക് ഡൗൺ സമയത്ത് കുട്ടി തനിക്ക് ട്യൂഷൻ ക്ലാസ് എടുത്ത അധ്യാപികയെക്കുറിച്ച് പൊലീസ് ഉദ്യോഗസ്ഥനോട് പറയുന്ന വീഡിയോ ആണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. കുട്ടി പൊലീസ് ഉദ്യോഗസ്ഥനോട് വിവരം ധരിപ്പിച്ചതിനെ തുടർന്ന് അധ്യാപികയുടെ വീട്ടിലെത്തി ഉദ്യോഗസ്ഥൻ അധ്യാപികയെ താക്കീത് ചെയ്യുന്ന ഭാഗവും വീഡിയോയിൽ ഉണ്ട്. ട്യൂഷൻ ക്ലാസ് കഴിഞ്ഞ് കുട്ടിയുടെ അമ്മാവൻ കുട്ടിയേയും സഹോദരിയേയും കൊണ്ട് വീട്ടിലേക്ക് പോകുന്ന വഴിയാണ് പൊലീസ് ഇവരെ തടഞ്ഞത്. പൊലീസ് കൂടെയുള്ള അമ്മാവനെ ശാസിക്കുന്ന ഭാഗവും വീഡിയോയിലുണ്ട്.