ശ്രീനഗർ: ചൈനീസ് വാഹനങ്ങൾ ഇന്ത്യൻ അതിർത്തി കടന്നതിൽ പ്രതിഷേധം. ലേയിലെ ചാങ്‌താങ് പ്രദേശത്താണ് രണ്ട് ചൈനീസ് വാഹനങ്ങൾ പ്രവേശിച്ചത്. വാഹനങ്ങൾ കടന്നതിന്‍റെയും അതിനെതിരെയുള്ള പ്രതിഷേധത്തിന്‍റെയും വീഡിയോ ഞായറാഴ്‌ചയാണ് പുറത്തുവന്നത്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ വീഡിയോയിൽ വ്യക്തമാണ്.
ചൈനീസ് വാഹനങ്ങൾ ഇന്ത്യൻ അതിർത്തി കടന്നതിന്‍റെ വീഡിയോ പുറത്ത് - ഇന്ത്യൻ സൈന്യം
വാഹനങ്ങൾ കടന്നതിന്‍റെയും അതിനെതിരെയുള്ള പ്രതിഷേധത്തിന്‍റെയും വീഡിയോ ഞായറാഴ്‌ചയാണ് പുറത്തുവന്നത്

ചൈനീസ് വാഹനങ്ങൾ ഇന്ത്യൻ അതിർത്തി കടന്നതിന്‍റെ വീഡിയോ പുറത്ത്
ചൈനീസ് വാഹനങ്ങൾ ഇന്ത്യൻ അതിർത്തി കടന്നതിന്‍റെ വീഡിയോ പുറത്ത്
ഇന്ത്യൻ സൈന്യം ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. എന്നാൽ കുറച്ച് ദിവസം മുമ്പാണ് സംഭവം നടന്നതെന്ന് പ്രാദേശിക കൗൺസിലർ പറഞ്ഞു. ഗൽവാൻ ഏറ്റുമുട്ടലിനെ തുടർന്നാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായത്. പ്രദേശത്ത് കന്നുകാലികൾ മേയുന്നതിന് ചൈനക്കാർ എതിർപ്പ് പ്രകടിപ്പിച്ചിരുന്നതായി പ്രദേശവാസി പറഞ്ഞു.
Last Updated : Dec 21, 2020, 7:12 AM IST