ലഖ്‌നൗ:ഉത്തർപ്രദേശിലെ മീററ്റ് ജില്ലയിൽ മൂന്ന് യുവാക്കൾ ആകാശത്തേക്ക് വെടിയുതിർത്തതിനെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്തു. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്നാണ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. ആഘോഷങ്ങൾക്കായി സുഹൃത്തിന്‍റെ വസതിയിൽ ഒത്തുകൂടിയ അവർ റോഡിൽ നിന്ന് ആകാശത്തേക്ക് വെടിയുതിർക്കുന്നതായി ദൃശ്യങ്ങളിൽ കാണാം.
വെടിയുതിര്‍ക്കുന്ന വീഡിയോ വൈറല്‍; യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു - മീററ്റ്
വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്നാണ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്
ഉത്തർപ്രദേശിലെ മീററ്റ് ജില്ലയിൽ മൂന്ന് യുവാക്കൾ ആകാശത്തേക്ക് വെടിയുതിർത്തതിനെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്തു
സംഭവത്തിൽ മറ്റ് രണ്ട് പേർ ഒളിവിലാണ്. അവർക്ക് വേണ്ടിയുള്ള തിരച്ചിലിലാണ് പൊലീസ്. റോഡിലൂടെ നടന്ന് പോകുന്ന യാത്രക്കാരെ പോലും ശ്രദ്ധിക്കാതെയാണ് ഇവർ വെടിവെച്ചതെന്ന് പൊലീസ് പറഞ്ഞു.