ന്യൂഡൽഹി:ബംഗ്ലാദേശിലെ ഹിന്ദുക്കൾ ഇന്ത്യൻ അതിർത്തി ലംഘിക്കുന്നതായി മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ. പൗരത്വ ഭേദഗതി ബിൽ പാസാക്കിയതായി തെളിവുണ്ടെന്ന രീതിയിലാണ് വീഡിയോ പ്രചരിക്കുന്നത്. ഈ വീഡിയോ ആദ്യമായി അപ്‌ലോഡ് ചെയ്‌തത് 2019 ജനുവരി ഇരുപത്തിരണ്ടിനാണെന്നും ഉചിതമല്ലാത്ത സമയത്ത് ഇത് ഉപയോഗിക്കപ്പെടുകയാണെന്നും ഇന്‍ഫര്‍മേഷന്‍ ആന്‍റ് ബ്രോഡ്‌കാസ്റ്റിങ് മന്ത്രാലയം അറിയിച്ചു. ഒരു ഹിന്ദു വാർത്താ വെബ്‌സൈറ്റാണ് 2019 ജനുവരി ഇരുപത്തിരണ്ടിന് ഈ വീഡിയോ ആദ്യമായി പ്രസിദ്ധീകരിച്ചത്.
അതിർത്തി കടക്കുന്ന ബംഗ്ലാദേശ് ഹിന്ദുക്കളുടെ വീഡിയോ വ്യാജമെന്ന് പിഐബി - Press Information Bureau
വ്യാജപ്രചരണങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കുമെന്നും നടപടിയെടുക്കുമെന്നും ഇന്‍ഫര്‍മേഷന്‍ ആന്‍റ് ബ്രോഡ്‌കാസ്റ്റിങ് മന്ത്രാലയം വ്യക്തമാക്കി
അതിർത്തി കടക്കുന്ന ബംഗ്ലാദേശ് ഹിന്ദുക്കളുടെ വീഡിയോ വ്യാജമെന്ന് പി ഐ ബി
സർക്കാർ മന്ത്രാലയങ്ങൾ, സർക്കാർ വകുപ്പുകൾ, സർക്കാർ പദ്ധതികൾ എന്നിവയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ ഉൾപ്പെടെ ഏത് പ്ലാറ്റ്‌ഫോമിലും സംശയാസ്‌പദമായ രീതിയിൽ പ്രചരിക്കുന്ന വീഡിയോകളുടെയോ ഫോട്ടോകളുടെയോ സ്‌നാപ്ഷോട്ടുകള്‍ ഇ-മെയിൽ ചെയ്യാൻ ഇന്‍ഫര്‍മേഷന്‍ ആന്‍റ് ബ്രോഡ്‌കാസ്റ്റിങ് മന്ത്രാലയം ഈ മാസം ആദ്യം ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. വ്യാജ പ്രചാരണങ്ങളുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിക്കുമെന്നും നടപടിയെടുക്കുമെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞിരുന്നു.