ന്യൂഡൽഹി: പ്രശസ്‌ത സിവിൽ എഞ്ചിനീയർ എം വിശ്വേശ്വരയ്യയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് എഞ്ചിനീയർമാരെ അഭിവാദ്യം ചെയ്‌ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവും. ഉത്സാഹത്തിന്‍റെയും നിശ്ചയദാർഢ്യത്തിത്തിന്‍റെയും പര്യായമാണ് എഞ്ചിനീയർമാരെന്നും അവരുടെ നൂതനമായ പരിശ്രമമില്ലാതെ മനുഷ്യന്‍റെ പുരോഗതി അപൂർണമായിരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
എഞ്ചിനീയറിംഗ് ദിനത്തിൽ ആശംസകളുമായി പ്രധാനമന്ത്രിയും ഉപരാഷ്ട്രപതിയും - എം വെങ്കയ്യ നായിഡു
എം വിശ്വേശ്വരയ്യയുടെ ജന്മവാർഷികമാണ് എഞ്ചിനീയറിങ് ദിനമായി ആചരിക്കുന്നത്. പ്രധാനമന്ത്രിയും രാഷ്ട്രപതിയും ട്വിറ്ററിലൂടെയാണ് വിവരങ്ങൾ പങ്കുവെച്ചത്.
എഞ്ചിനീയറിംഗ് ദിനത്തിൽ ആശംസകളുമായി പ്രധാനമന്ത്രിയും ഉപരാഷ്ട്രപതിയും
അണക്കെട്ടുകളിലൂടെ ഇന്ത്യയിലെ ജലസ്രോതസുകൾക്ക് പുതിയ ഊർജം നൽകിയ സിവിൽ എഞ്ചിനീയറാണ് വിശ്വേശ്വരയ്യയെന്ന് എം വെങ്കയ്യ നായിഡു പറഞ്ഞു. അദ്ദേഹം ഒരു ദീർഘ ദർശിയായിരുന്നുവെന്നും വിലമതിക്കാനാവാത്ത എം വിശ്വേശ്വരയ്യയുടെ സംഭാവനയ്ക്ക് രാഷ്ട്രം എപ്പോഴും നന്ദിയുള്ളവരായിരിക്കുമെന്നും ഉപരാഷ്ട്രപതി കൂട്ടിച്ചേർത്തു.
എം വിശ്വേശ്വരയ്യയുടെ ജന്മവാർഷികമാണ് എഞ്ചിനീയറിങ് ദിനമായി ആചരിക്കുന്നത്. പ്രധാനമന്ത്രിയും രാഷ്ട്രപതിയും ട്വിറ്ററിലൂടെയാണ് വിവരങ്ങൾ പങ്കുവെച്ചത്.