ഡൽഹി:ആഫ്രിക്കയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു കൊമോറോസ്, സിയറ ലിയോൺ എന്നിവിടങ്ങളിൽ സന്ദർശനം നടത്തും. ഒക്ടോബർ 10 മുതൽ അഞ്ച് ദിവസമാണ് രാഷ്ട്രപതിയുടെ സന്ദർശനം. കൊമോറോസ് സന്ദർശന വേളയിൽ നായിഡു കൊമോറോസ് പ്രസിഡന്‍റ് അസാലി അസൂമാനിയുമായി ചർച്ച നടത്തും. രാജ്യത്ത് താമസിക്കുന്ന ഇന്ത്യൻ സമൂഹത്തെയും അദ്ദേഹം അഭിസംബോധന ചെയ്യും.
സിയറ ലിയോണിന്‍റ് തലസ്ഥാനമായ ഫ്രീടൗണിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ഉപരാഷ്ട്രപതി കൊമോറോസ് പാർലമെന്‍റിനെ അഭിസംബോധന ചെയ്യും.സിയറ ലിയോൺ പ്രസിഡന്‍റ് ജൂലിയസ് മാഡ ബയോയെ കാണുകയും പ്രതിനിധിതല ചർച്ച നടത്തുകയും ചെയ്യും. തുടർന്ന് അവിടെയുളള ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യും.
ഉപരാഷ്ട്രപതി ആഫ്രിക്കൻ രാജ്യങ്ങൾ സന്ദർശിക്കും - എം.വെങ്കയ്യ നായിഡു
ആഫ്രിക്കയുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി വെങ്കയ്യ നായിഡു കഴിഞ്ഞ വർഷവും ആഫ്രിക്കൻ രാജ്യങ്ങൾ സന്ദർശിച്ചിരുന്നു
![ഉപരാഷ്ട്രപതി ആഫ്രിക്കൻ രാജ്യങ്ങൾ സന്ദർശിക്കും](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4683795-668-4683795-1570470347835.jpg)
ഉപരാഷ്ട്രപതി ആഫ്രിക്കൻ രാജ്യങ്ങൾ സന്ദർശിക്കും
ആഫ്രിക്കയുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി നായിഡു കഴിഞ്ഞ വർഷം ബോട്സ്വാന, സിംബാബ്‌വെ, മലാവി എന്നിവിടങ്ങൾ സന്ദർശിച്ചിരുന്നു.