ന്യൂഡൽഹി:ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവും നിയമമന്ത്രി രവിശങ്കർ പ്രസാദും പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്‌തു. ഉപരാഷ്ട്രപതിയുടെ ഒരു മാസത്തെ ശമ്പളമായ നാല് ലക്ഷം രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്‌തതെന്ന് ഉപരാഷ്ട്രപതിയുടെ സെക്രട്ടറിയേറ്റ് ട്വിറ്ററിലൂടെ അറിയിച്ചു.
ഉപരാഷ്ട്രപതിയും നിയമ മന്ത്രിയും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി - കൊറോണ
കൊവിഡിനെതിരെ പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഒരു മാസത്തെ ശമ്പളമാണ് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത്.
ഉപരാഷ്ട്രപതിയും നിയമ മന്ത്രിയും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി
നിയമ മന്ത്രിയായ രവിശങ്കർ പ്രസാദും ദുരിതാശ്വാസ നിധിയിലേക്ക് ശമ്പളം സംഭാവന ചെയ്യുകയാണെന്നും ഈ സാഹചര്യത്തെ നമ്മൾ തരണം ചെയ്യുമെന്നും ട്വിറ്ററിലൂടെ അറിയിച്ചു. ലോക്‌സഭ സ്‌പീക്കറായ ഓം ബിർളയും ഈ മാസം ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്‌തിരുന്നു.