ന്യൂഡൽഹി: പുരി ജഗന്നാഥ് രഥയാത്രയ്ക്ക് ആശംസകൾ അറിയിച്ച് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. കൊവിഡ് പശ്ചാത്തലത്തിൽ ജനങ്ങൾ ഈ വർഷം മിതമായ ആഘോഷങ്ങളിൽ തൃപ്തരാകണമെന്നും അദ്ദേഹം പറഞ്ഞു. രഥയാത്രയുമായി ബന്ധപ്പെട്ട പുണ്യവും ശ്രേഷ്ഠവുമായ ആശയങ്ങൾ സമാധാനവും ഐക്യവും കൊണ്ട് ജീവിതത്തെ സമ്പന്നമാക്കട്ടെയെന്നും ഉപരാഷ്ട്രപതി ആശംസിച്ചു.
ജഗന്നാഥ് രഥയാത്രയ്ക്ക് ആശംസകൾ അറിയിച്ച് ഉപരാഷ്ട്രപതി - ജഗന്നാഥ് രഥയാത്രയ്ക്ക് ആശംസകൾ അറിയിച്ച് ഉപരാഷ്ട്രപതി
143 വർഷത്തിനിടെ ആദ്യമായിട്ടാണ് ജഗന്നാഥ് രഥയാത്ര ചടങ്ങുകൾ മാത്രമായി ആഘോഷിക്കാൻ ക്ഷേത്രഭാരവാഹികൾ തീരുമാനിച്ചത്.
വിഷ്ണുവിന്‍റെ അവതാരമായി കണക്കാക്കപ്പെടുന്ന ജഗന്നാഥന്‍റെ യാത്രയാണ് രഥയാത്രയിൽ ചിത്രീകരിച്ചിരിക്കുന്നത്. രഥയാത്രാ ഉത്സവം സമാനതകളില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് വ്യാപനത്തിനെതിരെ ഇന്ത്യയും ലോകവും നിരന്തരമായ പോരാട്ടം തുടരുകയാണ്. ഈ സാഹചര്യത്തിൽ, ഈ വർഷം ഒരു മിതമായ ആഘോഷങ്ങളിൽ സംതൃപ്തരാകണമെന്ന് അദ്ദേഹം അറിയിച്ചു.
ഒഡീഷയിലെ വിശ്വപ്രസിദ്ധമായ ആഘോഷമാണ് പുരി ജഗന്നാഥ രഥയാത്ര. 143 വർഷത്തിനിടെ ആദ്യമായിട്ടാണ് ജഗന്നാഥ് രഥയാത്ര ചടങ്ങുകൾ മാത്രമായി ആഘോഷിക്കാൻ ക്ഷേത്രഭാരവാഹികൾ തീരുമാനിച്ചത്. തീരദേശ നഗരമായ ഒഡീഷയിലെ പുരിയിൽ രഥയാത്ര ഉത്സവം ചൊവ്വാഴ്ച ആരംഭിക്കും. രഥയാത്ര നിബന്ധനകളോടെ നടത്താൻ സുപ്രീം കോടതി തിങ്കളാഴ്ച അനുമതി നൽകിയിരുന്നു.