ഹൈദരാബാദ്:ഹൈദരാബാദില്‍ കൊല്ലപ്പെട്ട മൃഗ ഡോക്‌ടറുടെ കുടുംബത്തെ തെലങ്കാന ഗവർണർ ഡോ. തമിഴിസൈ സൗന്ദരരാജന്‍ സന്ദർശിച്ചു. ഗുരുതരവും നിർഭാഗ്യകരവുമായ സംഭവമാണ് നടന്നതെന്നും സംഭവത്തിൽ ഞെട്ടലും അഗാധമായ ദുഃഖം പ്രകടിപ്പിക്കുകയും നിർഭാഗ്യകരമായ സംഭവമായി വിശേഷിപ്പിക്കുകയും ചെയ്‌തു.
കൊല്ലപ്പെട്ട മൃഗ ഡോക്‌ടറുടെ കുടുംബത്തെ തെലങ്കാന ഗവർണർ സന്ദർശിച്ചു - കൊല്ലപ്പെട്ട മൃഗ ഡോക്‌ടർ
കേസ് ഫാസ്റ്റ് ട്രാക്ക് കോടതിയിലേക്ക് നിർദേശിക്കുമെന്നും കുറ്റവാളികൾക്ക് എത്രയും വേഗം ശിക്ഷിക്കപ്പെടുമെന്നും ഗവർണർ ഡോ. തമിലിസൈ സുന്ദരരാജൻ പറഞ്ഞു

തെലങ്കാന ഗവർണർ
കേസിന്‍റെ അന്വേഷണം അതിവേഗത്തിലാണ് നടക്കുന്നത്. കേസ് ഫാസ്റ്റ് ട്രാക്ക് കോടതിയിലേക്ക് നിർദേശിക്കുമെന്നും കുറ്റവാളികൾക്ക് എത്രയും വേഗം ശിക്ഷിക്കപ്പെടുമെന്നും ഗവർണർ പറഞ്ഞു. പെൺകുട്ടികളിലും സ്‌ത്രീകളിലും ആത്മവിശ്വാസം വളർത്തുന്നതിനായി ഭരണകൂടത്തിലുള്ള അപാകതകൾ പരിഹരിക്കപ്പെടുമെന്നും അവർ പറഞ്ഞു. മുൻഗണനാടിസ്ഥാനത്തിൽ പൊതുജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് ഗവർണർ വ്യക്തമാക്കി.