കേരളം

kerala

ETV Bharat / bharat

ചന്ദ്രശേഖരറാവുവിന്‍റെ വളര്‍ത്തുനായ ചത്തതില്‍ മൃഗ ഡോക്ടര്‍ക്കെതിരെ കേസ് - telegana

ചികിത്സാപ്പിഴവാണ് നായ ചാകാനിടയാക്കിയതെന്നാണ് കേസില്‍ പറയുന്നത്.

ചന്ദ്രശേഖരറാവുവിന്‍റെ വളര്‍ത്തുനായയുടെ മരണം; വെറ്റിനറി ഡോക്‌ടര്‍ക്കെതിരെ കേസ്

By

Published : Sep 14, 2019, 1:03 PM IST

ഹൈദരാബാദ്:തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവിന്‍റെ വസതിയായ പ്രഗതി ഭവനിലെ വളര്‍ത്തുനായ ചത്ത സംഭവത്തില്‍ മൃഗ ഡോക്‌ടര്‍ക്കെതിരെ കേസെടുത്തു. 11മാസം പ്രായമുള്ള ഹസ്‌കി എന്ന വളര്‍ത്തുനായയാണ് കടുത്ത പനിയെത്തുടര്‍ന്ന് ചികില്‍സ തേടിയത്. എന്നാല്‍ ചികിത്സിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചികിത്സാപ്പിഴവിലാണ് നായ ചത്തതെന്നാരോപിച്ച് മൃഗഡോക്‌ടര്‍ രഞ്ജിത്ത്, ജീവനക്കാരി ലക്ഷ്‌മി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ബഞ്ചാര ഹില്‍സ് പൊലീസ് കേസില്‍ അന്വേഷണം നടത്തികൊണ്ടിരിക്കുകയാണ്.

ABOUT THE AUTHOR

...view details