ബംഗാളി നടൻ ഇന്ദ്രജിത് ദേബ് അന്തരിച്ചു - കൊൽക്കത്ത
ശ്വാസകോശ സംബന്ധമായ അസുഖവും (സിപിഡി) വൃക്ക സംബന്ധമായ അസുഖവും മൂലം ദേബ് വളരെക്കാലമായി ചികിത്സയിലായിരുന്നു
ബംഗാളി നടൻ ഇന്ദ്രജിത് ദെബ് അന്തരിച്ചു
കൊൽക്കത്ത: മുതിർന്ന ബംഗാളി നടൻ ഇന്ദ്രജിത് ദെബ് അന്തരിച്ചു. 73 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് സ്വവസതിയിലാണ് അന്ത്യം.വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അസുഖവും വൃക്ക സംബന്ധമായ അസുഖവും മൂലം ദേബ് വളരെക്കാലമായി ചികിത്സയിലായിരുന്നു.'ടെറോ പാർബൺ' എന്ന പ്രശസ്തമായ ടിവി സീരിയലിലൂടെയാണ് ദേബ് തന്‍റെ അഭിനയ ജീവിതം ആരംഭിച്ചത്. 'കരുണാമോയ് റാണി റാസ്മോണി', വെബ് സീരീസായ ദി അഡ്വഞ്ചേഴ്സ് ഓഫ് ഗോഗോൾ എന്നിവയാണ് പ്രധാന ചിത്രങ്ങൾ.