ന്യൂഡല്‍ഹി:ഇറാനും അമേരിക്കയും തമ്മിലുള്ള ബന്ധം അപകടം നിറഞ്ഞതെന്ന ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരീഫ്. മേഖലയിലെ സ്ഥിതിഗതികളെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡല്‍ഹിയില്‍ നടക്കുന്ന റയ്സീന ഡയലോഗ് 2020ല്‍ പങ്കെടുക്കാന്‍ ഇന്ത്യയിലെത്തിയതാണ് സരീഫ്. ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്‍സ് കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയ ശേഷം അമേരിക്കയുമായി സംഘര്‍ഷം രൂക്ഷമായി നിലനിൽക്കുന്നതിനിടെയാണ് മുഹമ്മദ് ജവാദ് സരീഫ് ഇന്ത്യയിൽ സന്ദര്‍ശനത്തിനെത്തുന്നത്.
ഇറാനും അമേരിക്കയും തമ്മിലുള്ള ബന്ധം അപകടം നിറഞ്ഞത്: മുഹമ്മദ് ജവാദ് ഷരീഫ്
ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്‍സ് കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ കൊലപ്പെടുത്തിയ ശേഷം അമേരിക്കയുമായി സംഘര്‍ഷം രൂക്ഷമായി നിലനിൽക്കുന്നതിനിടെയാണ് മുഹമ്മദ് ജവാദ് സരീഫ് ഇന്ത്യയിൽ സന്ദര്‍ശനത്തിനെത്തുന്നത്
അമേരിക്ക ഇറാൻ വിഷയങ്ങൾ ഇരു രാഷ്ട്രത്തിലെയും നേതാക്കൾ ചർച്ച ചെയ്യും. ചൊവ്വാഴ്ച ഡൽഹിയിൽ എത്തിയ സരീഫ് ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും വ്യാഴാഴ്ച വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായും സരീഫ് കൂടിക്കാഴ്ച നടത്തും. ഇറാന്‍-യുഎസ് തര്‍ക്കത്തില്‍ ഇരു രാജ്യങ്ങളുമായി നല്ല ബന്ധം പുലർത്തുന്ന ഇന്ത്യ നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. പശ്ചിമേഷ്യയില്‍ സമാധാനം പുലരണമെന്നും ഇറാനും യു.എസും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കണമെന്നും നേരത്തെ ആവശ്യപ്പെട്ടിരുന്നു. ആണവ കാരാറില്‍ നിന്നും ഇറാന്‍ പിന്‍മാറിയത് അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചയാകും.