ന്യൂഡൽഹി: പാർലമെന്‍ററി സ്റ്റാന്‍ഡിങ് കമ്മിറ്റി പാനല്‍ ചര്‍ച്ചകള്‍ക്കായുള്ള തയ്യാറെടുപ്പുകൾ രാജ്യസഭാ ചെയർമാൻ എം. വെങ്കയ്യ നായിഡു അവലോകനം ചെയ്തു. കമ്മിറ്റിയിൽ പങ്കെടുക്കുന്ന അംഗങ്ങളുടെ എണ്ണം കുറക്കാനാണ് തീരുമാനം. ലോക്സഭാ സ്പീക്കർ ഓം ബിർള, ഇരുസഭകളുടെയും സെക്രട്ടറി ജനറൽമാർ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുമായി ഉപരാഷ്‌ട്രപതി വെങ്കയ്യാ നായിഡു ശനിയാഴ്ച വിശദമായ ചർച്ച നടത്തിയിരുന്നു. കൊവിഡ് 19 പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ സ്വീകരിക്കേണ്ട മുൻ കുതൽ നടപടികളെ കുറിച്ചും യോഗത്തിൽ ചർച്ച ചെയ്തു.
പാർലമെന്ററി പാനല്‍ മീറ്റിങ്; തയ്യാറെടുപ്പുകള്‍ വിലയിരുത്തി ഉപരാഷ്‌ട്രപതി - അയലോകന യോഗം
പങ്കെടുക്കുന്ന അംഗങ്ങളുടെ എണ്ണം കൊവിഡ് പശ്ചാത്തലത്തില്‍ കുറച്ചിട്ടുണ്ട്
പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി; തയ്യാറെടുപ്പുകൾ അവലോകനം ചെയ്ത് വെങ്കയ്യ നായിഡു
പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയും അവലോകന യോഗത്തിൽ പങ്കെടുത്തിരുന്നു. ട്രെയിൻ, വ്യോമ ഗതാഗതം ഭാഗികമായി പുനരാരംഭിച്ച സാഹചര്യത്തിൽ പാർലമെന്‍ററി കമ്മിറ്റികളുടെ പതിവ് ചര്‍ച്ചകളുടെ സാധ്യതയെക്കുറിച്ച് പ്രിസൈഡിംഗ് ഓഫീസർമാർ ചർച്ച ചെയ്തു. സാമൂഹിക അകലം പാലിക്കുന്നതിനായാണ് കമ്മിറ്റിയിൽ പങ്കെടുക്കുന്ന അംഗങ്ങളുടെ എണ്ണം കുറച്ചതെന്നും ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിച്ചു.