മണ്ണിടിച്ചിലിനെത്തുടർന്ന് നേപ്പാളിലെ പൃഥ്വി ഹൈവേയിൽ ഗതാഗതം തടസപ്പെട്ടു - landslides
കാഠ്മണ്ഡുവിലേക്കുള്ള പ്രധാന കവാടമായ ധാഡിംഗിലെയും ചിത്വാനിലേക്കുമുള്ള പാതയിൽ മണ്ണിടിച്ചിൽ കാരണം നൂറുകണക്കിന് വാഹനങ്ങളാണ് കുടുങ്ങിക്കിടക്കുന്നത്

മണ്ണിടിച്ചിലിനെത്തുടർന്ന് നേപ്പാളിലെ പൃഥ്വി ഹൈവേയിൽ ഗതാഗതം തടസപ്പെട്ടു
കാഠ്മണ്ഡു: തുടർച്ചയായി പെയ്യുന്ന മഴയെത്തുടർന്നുള്ള മണ്ണിടിച്ചിൽ കാരണം നേപ്പാളിലെ പൃഥ്വി ഹൈവേയിൽ ഗതാഗതം തടസപ്പെട്ടു. തലസ്ഥാനമായ കാഠ്മണ്ഡുവിലേക്കുള്ള പ്രധാന കവാടമായ ധാഡിംഗിലെയും ചിത്വാനിലേക്കുമുള്ള പാതയിൽ മണ്ണിടിച്ചിൽ കാരണം നൂറുകണക്കിന് വാഹനങ്ങളാണ് കുടുങ്ങിക്കിടക്കുന്നത്. ഹിമാലയത്തിന്‍റെ ചില ഭാഗങ്ങളിൽ 24 മണിക്കൂറിനുള്ളിൽ 100 മില്ലിമീറ്റർ മഴ ലഭിച്ചിരുന്നു. അതേസമയം അടുത്ത അഞ്ച് ദിവസത്തിനുള്ളിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.