ബംഗളൂരു: വനം കൊള്ളക്കാരന്‍ വീരപ്പൻ മരിച്ച് ഏകദേശം 15 വർഷത്തിനുശേഷം കർണാടകയിലെ ചാമരാജനഗറിൽ വീരപ്പന്‍റെ അനുയായികളിലൊരാളെ പൊലീസ് അറസ്റ്റ് ചെയ്തു. വീരപ്പന്‍റെ അടുത്ത കൂട്ടാളിയായ സ്റ്റെല്ല മേരിയെ (40)യാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 27 വര്‍ഷമായി ഒളിവിലായിരുന്ന ഇവര്‍ക്കായി പൊലീസ് തെരച്ചില്‍ തുടരുകയായിരുന്നു. ഞായറാഴ്ച ചാമരാജനഗറിലെ കൊല്ലെഗൽ പ്രദേശത്ത് നിന്നാണ് ഇവര്‍ അറസ്റ്റിലാകുന്നത്.
വീരപ്പന്‍ മരിച്ച് 15 വര്‍ഷത്തിന് ശേഷം അനുയായിയെ അറസ്റ്റ് ചെയ്ത് പൊലീസ് - വീരപ്പന്‍റെ അനുയായിയെ അറസ്റ്റ് ചെയ്ത് പൊലീസ്
വീരപ്പന്‍റെ അടുത്ത കൂട്ടാളിയായ സ്റ്റെല്ല മേരിയെ (40)യാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 27 വര്‍ഷമായി ഒളിവിലായിരുന്ന ഇവര്‍ക്കായി പൊലീസ് തെരച്ചില്‍ തുടരുകയായിരുന്നു
വീരപ്പന്‍ മരിച്ച് 15 വര്‍ഷത്തിന് ശേഷം അനുയായിയെ അറസ്റ്റ് ചെയ്ത് പൊലീസ്
തോക്കും ആയുധവും ഉപയോഗിക്കുന്നതിൽ തനിക്ക് പരിശീലനം ലഭിച്ചതായി ചോദ്യം ചെയ്യലില്‍ സ്റ്റെല്ല മൊഴി നല്‍കിയതായി പൊലീസ് പറയുന്നു. തന്‍റെ വ്യക്തിജീവിതത്തെയും വിവാഹത്തെയും കുറിച്ചുള്ള വിശദാംശങ്ങളും അവർ പൊലീസിനോട് പറഞ്ഞതായാണ് വിവരം. വീരപ്പന്‍റെ മരണം മുതൽ ചാമരാജനഗർ പൊലീസ് സ്റ്റെല്ലക്ക് വേണ്ടി തെരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു.