ന്യൂഡൽഹി: തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ സ്റ്റെർലൈറ്റ് കോപ്പർ സ്മെൽറ്റിങ്ങ് പ്ലാന്‍റ് വീണ്ടും തുറക്കാൻ അനുമതി നിഷേധിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് വേദാന്ത ലിമിറ്റഡ് സുപ്രീം കോടതിയിൽ അപ്പീൽ നൽകി. പ്ലാന്‍റ് വീണ്ടും തുറക്കുന്നതിനുള്ള അനുമതി ഓഗസ്റ്റ് 18ന് മദ്രാസ് ഹൈക്കോടതി നിഷേധിച്ചിരുന്നു. 2018 മുതൽ പ്ലാന്‍റ് അടഞ്ഞ് കിടക്കുകയാണെന്ന് കമ്പനി പറഞ്ഞു.
സ്റ്റെർലൈറ്റ് പ്ലാന്‍റ് തുറക്കാൻ അനുമതി തേടി വേദാന്ത ലിമിറ്റഡ് സുപ്രീം കോടതിയിൽ - Vedanta
പ്ലാന്‍റില്‍ നിന്നുണ്ടായ പരിസ്ഥിതി മലിനീകരണത്തിനെതിരെ കഴിഞ്ഞ വർഷം നടന്ന പ്രതിഷേധത്തിൽ 13 പേർ കൊല്ലപ്പെട്ടു. അതിനുശേഷമാണ് സംസ്ഥാന സർക്കാർ പ്ലാന്‍റ് അടച്ചത്
![സ്റ്റെർലൈറ്റ് പ്ലാന്‍റ് തുറക്കാൻ അനുമതി തേടി വേദാന്ത ലിമിറ്റഡ് സുപ്രീം കോടതിയിൽ Vedanta moves SC against Madras HC order refusing to allow reopening of Thoothukudi Sterlite plant സ്റ്റെർലൈറ്റ് പ്ലാന്‍റ് വേദാന്ത ലിമിറ്റഡ് സ്റ്റെർലൈറ്റ് പ്ലാന്‍റ് തുറക്കാൻ അനുമതി തേടി വേദാന്ത ലിമിറ്റഡ് സുപ്രീം കോടതിയിൽ Vedanta Thoothukudi Sterlite plant](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8565159-478-8565159-1598440005143.jpg)
പ്ലാന്‍റ് തുറക്കുന്നത് സംബന്ധിച്ച് വേദാന്തയുടെ ഉടമസ്ഥതയിലുള്ള സ്റ്റെർലൈറ്റ് കോപ്പറിന്‍റെ അപ്പീലിന്മേൽ ഉത്തരവ് ജനുവരിയിൽ ഹൈക്കോടതി മാറ്റിവെച്ചിരുന്നു. അറ്റകുറ്റപ്പണികൾക്കായി സ്റ്റെർലൈറ്റ് കോപ്പർ സ്മെൽറ്റിങ്ങ് പ്ലാന്‍റ് വീണ്ടും തുറക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി കഴിഞ്ഞ ഏപ്രിലിൽ സുപ്രീം കോടതി തള്ളിയിരുന്നു. അതേസമയം, ഇതേ ആവശ്യം ഉന്നയിച്ച് ആവശ്യമെങ്കിൽ മദ്രാസ് ഹൈക്കോടതിയെ സമീപിക്കാൻ ഗ്രൂപ്പിന് അനുവാദം നൽകിയിരുന്നു.
പ്ലാന്‍റ് വീണ്ടും തുറക്കാൻ അനുവദിച്ചു കൊണ്ടുള്ള ദേശീയ ഹരിത ട്രൈബ്യൂണൽ (എൻജിടി) ഉത്തരവ് ഫെബ്രുവരി 18ന് സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. തമിഴ്‌നാട് സർക്കാരിന്‍റെ തീരുമാനത്തിനെതിരായ അപ്പീൽ സ്വീകരിക്കാൻ എൻജിടിക്ക് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി. പ്ലാന്‍റില്‍ നിന്നുണ്ടായ പരിസ്ഥിതി മലിനീകരണത്തിനെതിരെ കഴിഞ്ഞ വർഷം നടന്ന പ്രതിഷേധത്തിൽ 13 പേർ കൊല്ലപ്പെട്ടു. അതിനുശേഷമാണ് സംസ്ഥാന സർക്കാർ പ്ലാന്‍റ് അടച്ചത്.