വി.ഡി ചഫേക്കറെ വെസ്റ്റേൺ സീബോര്‍ഡിന്‍റെ എഡിജിയായി നിയോഗിച്ചു - ഇൻസ്‌പെക്റ്റര്‍ ജനറല്‍ വി ഡി ചഫേക്കര്‍
നിലവിലെ സുരക്ഷാ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങൾ പരിശോധിക്കുകയാണെങ്കില്‍ സുരക്ഷിതത്വത്തിന്‍റെ കാര്യത്തിലും സുരക്ഷയുടെ കാര്യത്തിലും പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ അപകടസാധ്യതകൾ കൂടുതലാണെന്ന് ചഫേക്കര്‍ പറഞ്ഞു
ന്യുഡല്‍ഹി:അഡീഷണലല്‍ ഡയറക്ടര്‍ ജനറലായി സ്ഥാനകയറ്റം ലഭിച്ച ഇൻസ്‌പെക്ടര്‍ ജനറല്‍ വി.ഡി ചഫേക്കറെ വെസ്റ്റേൺ സീബോര്‍ഡിന്‍റെ (ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്) എഡിജിയായി വെള്ളിയാഴ്‌ച നിയോഗിച്ചു. നേരത്തെ സ്ഥാനകയറ്റം ലഭിക്കുന്നതിന് മുമ്പ് പതിനെട്ട് മാസത്തോളം ചഫേക്കര്‍ പടിഞ്ഞാറന്‍ പ്രദേശത്തിന്‍റെ അധികാരിയായി പ്രവര്‍ത്തിച്ചിരുന്നു. നിലവിലെ സുരക്ഷാ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങൾ പരിശോധിക്കുകയാണെങ്കില്‍ സുരക്ഷിതത്വത്തിന്‍റെ കാര്യത്തിലും സുരക്ഷയുടെ കാര്യത്തിലും പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ അപകടസാധ്യതകൾ കൂടുതലാണെന്ന് ചഫേക്കര്‍ പറഞ്ഞു.