ഗാന്ധിനഗർ: അറബിക്കടലില്‍ രൂപം കൊണ്ട വായു ചുഴലിക്കാറ്റ് ഗുജറാത്തില്‍ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. വ്യാഴാഴ്ച പുലർച്ചെ വായു ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊടും. പോർബന്തർ, വരാവല്‍, മഹുവ, ദിയു എന്നിവിടങ്ങളിലാണ് കാറ്റ് വീശിയടിക്കുക. ഇതേ തുടർന്ന് ഗുജറാത്തിന്‍റെ തീരപ്രദേശത്ത് അതീവ ജാഗ്രതാ നിർദ്ദേശം നല്‍കിക്കഴിഞ്ഞു. അടിയന്തര സാഹചര്യം കണക്കിലെടുത്ത് കച്ച് ജില്ലയില്‍ നിന്ന് 10000 പേരെ മാറ്റിപ്പാർപ്പിച്ചു.
" വായു" ഗുജറാത്ത് തീരത്തേക്ക്; കേരള തീരത്തും ജാഗ്രതാ നിർദ്ദേശം - വായു ചുഴലിക്കാറ്റ്
അടിയന്തര സാഹചര്യം കണക്കിലെടുത്ത് കച്ച് ജില്ലയില്‍ നിന്ന് 10000 പേരെ മാറ്റിപ്പാർപ്പിച്ചു. കൂടാതെ കര -നാവിക- തീര സംരക്ഷണ സേനകളെ ഗുജറാത്ത് തീരത്ത് വിന്യസിച്ചിട്ടുണ്ട്.
കൂടാതെ കര -നാവിക- തീര സംരക്ഷണ സേനകളെ ഗുജറാത്ത് തീരത്ത് വിന്യസിച്ചിട്ടുണ്ട്. സൈന്യത്തിന് പുറമെ ദുരന്തനിവാരണ സേനയുടെ 20 യൂണിറ്റുകളെ ഗുജറാത്തില്‍ വിന്യസിച്ചിട്ടുണ്ട്. 60 ലക്ഷം ആളുകളെ വായു ചുഴലിക്കാറ്റ് ബാധിക്കുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്. കടല്‍ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികൾക്കും ജാഗ്രതാ നിർദ്ദേശം നല്‍കിയിട്ടുണ്ട്.
വായു ചുഴലിക്കാറ്റിന്‍റെ സഞ്ചാര പാതയില്‍ കേരളമില്ലെങ്കിലും തീരത്ത് ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശമുണ്ട്.