ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥിന്‍റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പൗരത്വ നിയമ ഭേദഗതിക്കെതിരെ വാരണസിയില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തത്തിന് 14 മാസം പ്രയമുളള കുഞ്ഞിന്‍റെ മാതാപിതാക്കളെ ജയിലിലടച്ചതില്‍ പ്രതിഷേധിച്ചായിരുന്നു വിമര്‍ശനം.
യോഗി സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി - Citizenship (Amendment) Act,
പൗരത്വ നിയമ ഭേദഗതിക്കെതിരെ വാരണസിയില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തത്തിന് 14 മാസം പ്രയമുളള കുഞ്ഞിന്‍റെ മാതാപിതാക്കളെ ജയിലിലടച്ചതില്‍ പ്രതിഷേധിച്ചായിരുന്നു വിമര്‍ശനം.
യോഗി സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി
സാധാരണക്കാരുടെ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനുള്ള ബിജെപി സര്‍ക്കാരിന്‍റെ ശ്രമങ്ങളില്‍ ഒരു കുഞ്ഞിനെ മാതാപിതാക്കളില്‍ നിന്ന് വേര്‍പ്പെടുത്തിയത് മനുഷ്യത്വ രഹിതമെന്നും പ്രിയങ്ക ഗാന്ധി ട്വീറ്റു ചെയ്തു. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തതിനാണ് ആക്ടിവിസ്റ്റുകളായ മാതാപിതാക്കളെ അറസ്റ്റ് ചെയ്തത്. മാതാപിതാക്കളില്‍ നിന്ന് അകന്നു കഴിയുന്നതിനാല്‍ കുട്ടിയുടെ ആരോഗ്യം മോശമാവുകയാണെന്ന് 14 മാസം പ്രായമായ ചമ്പക്കിന്‍റെ മുത്തശ്ശിമാര്‍ പറഞ്ഞു.