അബുദാബി: 729 ഇന്ത്യക്കാരുമായി വന്ദേ ഭാരത് മിഷന് കീഴിലുള്ള നാല് എയർ ഇന്ത്യ വിമാനങ്ങൾ യുഎഇയിൽ നിന്നും പുറപ്പെട്ടു. ഡൽഹി, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ എന്നിവിടങ്ങളിലേക്കാണ് വിമാനങ്ങൾ പുറപ്പെട്ടത്. വന്ദേ ഭാരത് മിഷനെ പിന്തുണച്ച എയർ ഇന്ത്യയ്ക്ക് ഇന്ത്യൻ എംബസി ട്വിറ്ററിൽ നന്ദി അറിയിച്ചു.
729 ഇന്ത്യക്കാരുമായി യുഎഇയിൽ നിന്നും നാല് വിമാനങ്ങൾ പുറപ്പെട്ടു - ഇന്ത്യൻ എംബസി
ഡൽഹി, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ എന്നിവിടങ്ങളിലേക്കാണ് വിമാനങ്ങൾ പുറപ്പെട്ടത്.
India
കൊവിഡ് പശ്ചാത്തലത്തിൽ 50,000 ത്തിലധികം ഇന്ത്യൻ പൗരന്മാരെയാണ് വന്ദേ ഭാരത് മിഷന്‍റെ കീഴിൽ നാട്ടിലെത്തിച്ചത്. മെയ് ഏഴിനായിരുന്നു മിഷന്‍റെ ആദ്യഘട്ടം നടപ്പിലാക്കിയത്. രണ്ടാം ഘട്ടം മെയ് 16നും ആരംഭിച്ചു. അടുത്ത ഘട്ടം ജൂൺ 13ലേക്ക് നീട്ടിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.