ന്യൂഡൽഹി:വന്ദേ ഭാരത് മിഷന്‍റെ ഭാഗമായി ആറ് രാജ്യങ്ങളിലേക്ക് അധിക വിമാനങ്ങൾ അയക്കുമെന്ന് എയർ ഇന്ത്യ. ജൂൺ നാലിനും ആറിനും ഇടയിൽ അമേരിക്ക, ന്യൂസിലൻഡ്, ബ്രിട്ടൺ, സ്വീഡൻ, ജർമനി, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലേക്കാണ് വിമാനങ്ങൾ അയക്കുന്നത്. ജൂൺ നാലിന് ഡൽഹിയിൽ നിന്നും ഓക്ക്‌ലാൻഡിലേക്കും, ജൂൺ അഞ്ചിന് ഡൽഹിയിൽ നിന്ന് ചിക്കാഗോയിലേക്കും, സ്റ്റോക്ക്ഹോമിലേക്കും വിമാനങ്ങൾ സർവീസ് നടത്തും.
ആറ് രാജ്യങ്ങളിലേക്ക് അധിക വിമാനങ്ങൾ അയക്കുമെന്ന് എയർ ഇന്ത്യ - Air India
ജൂൺ നാലിനും ആറിനും ഇടയിൽ അമേരിക്ക, ന്യൂസിലൻഡ്, ബ്രിട്ടൺ, സ്വീഡൻ, ജർമനി, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലേക്കാണ് വിമാനങ്ങൾ അയക്കുന്നതെന്ന് എയർ ഇന്ത്യ അറിയിച്ചു.
![ആറ് രാജ്യങ്ങളിലേക്ക് അധിക വിമാനങ്ങൾ അയക്കുമെന്ന് എയർ ഇന്ത്യ വന്ദേ ഭാരത് മിഷൻ അധിക വിമാനം എയർ ഇന്ത്യ Vande Bharat Mission Air India additional repatriation flights](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7397852-342-7397852-1590759077339.jpg)
ജൂൺ ആറിന് മുംബൈയിൽ നിന്ന് ലണ്ടൻനിലേക്കും, സിയോളിലേക്കും, ഡൽഹിയിൽ നിന്നും ന്യൂയോർക്കിലേക്കും, ഫ്രാങ്ക്ഫർട്ടിലേക്കും, സിയോളിലേക്കും സർവീസ് നടത്തുമെന്ന് എയർ ഇന്ത്യ ട്വിറ്ററിലൂടെ അറിയിച്ചു. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് വിദേശരാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിന് മെയ് ഏഴ് മുതലാണ് കേന്ദ്രസർക്കാർ വന്ദേ ഭാരത് മിഷൻ ആരംഭിച്ചത്. പദ്ധതിയുടെ ഒന്നാം ഘട്ടമായ മെയ് ഏഴിനും 14 നും ഇടയിൽ 12 രാജ്യങ്ങളിൽ നിന്ന് 14,800 ഇന്ത്യക്കാരെ 64 വിമാനങ്ങളിലായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്‌പ്രസും ചേർന്ന് തിരിച്ചെത്തിച്ചു.