വന്ദേ ഭാരത് മിഷൻ; അധിക സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ - അധിക സർവീസുകൾ പ്രഖ്യാപിച്ച് എയർഇന്ത്യ
ജൂൺ നാലിനും ആറിയും ഇടയിൽ എയർ ഇന്ത്യ കൂടുതൽ സർവീസുകൾ നടത്തുമെന്ന് അറിയിച്ചു
അധിക സർവീസുകൾ പ്രഖ്യാപിച്ച് എയർഇന്ത്യ
ന്യൂഡൽഹി:വന്ദേ ഭാരത് മിഷന് കീഴിൽ കൂടുതൽ സർവീസുകൾ നടത്തുമെന്നറിയിച്ച് എയർ ഇന്ത്യ. ജൂൺ നാലിനും ആറിനുമിടയിലാണ് എയർ ഇന്ത്യ അധിക സർവീസുകൾ നടത്തുക. യുഎസ്, യുകെ, ജർമ്മനി, ദക്ഷിണ കൊറിയ, ന്യൂസിലാൻഡ്, സ്വീഡൻ എന്നിവിടങ്ങളിലേക്കാവും സർവീസുകൾ. മെയ് 30ന് രാവിലെ 11 മുതൽ വിമാനങ്ങളുടെ ബുക്കിങ് ആരംഭിക്കുമെന്ന് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് സിങ് പുരി അറിയിച്ചു.