പതിനഞ്ച് വയസുകാരിയെ പീഡിപ്പിച്ച ബസ് ഡ്രൈവര്‍ക്ക് മര്‍ദനം - വിദ്യാര്‍ഥിയെ പീഡിപ്പിച്ചു
വിദ്യാര്‍ഥിയുടെ അച്ഛന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോക്‌സോ നിയമം പ്രകാരം പൊലീസ് കേസെടുത്തു.
പതിനഞ്ച് വയസുകാരിയെ പീഡിപ്പിച്ച ബസ് ഡ്രൈവര്‍ക്ക് മര്‍ദനം
മുംബൈ: നാഗ്‌പൂര്‍ ഉമ്രെഡില്‍ പതിനഞ്ച് വയസുകാരിയെ പീഡിപ്പിച്ച സ്‌ക്കൂള്‍ ബസ് ഡ്രൈവറെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് മര്‍ദിച്ചു. വിദ്യാര്‍ഥി സ്‌കൂള്‍ ബസില്‍ പോകാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്. വിദ്യാര്‍ഥിയുടെ അച്ഛന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോക്‌സോ നിയമം പ്രകാരം പൊലീസ് കേസെടുത്തു. മര്‍ദനത്തെ തുടര്‍ന്ന് ഗുരുതര പരിക്കുകളോടെ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു.