കേരളം

kerala

ETV Bharat / bharat

റഫ്രിജറേറ്ററില്‍ സൂക്ഷിക്കാന്‍ കഴിയുന്ന വാക്‌സിനുകളാണ് രാജ്യത്തിന് നല്ലതെന്ന് ആരോഗ്യ വിദഗ്‌ധ - റഫിജറേറ്ററില്‍ സൂക്ഷിക്കാന്‍ കഴിയുന്ന വാക്‌സിനുകളാണ് രാജ്യത്തിന് നല്ലത്

ഇടിവി ഭാരതിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഡല്‍ഹിയിലെ മൗലാന ആസാദ് മെഡിക്കല്‍ കോളജിലെ കമ്മ്യൂണിറ്റി വിഭാഗം തലവനും പ്രൊഫസറുമായ ഡോ സുനീല ഗാര്‍ഗ് വാക്‌സിന്‍ സ്റ്റോറേജ് സൗകര്യങ്ങളെക്കുറിച്ച് പ്രതികരിച്ചത്.

Dr Suneela Garg  ETV Bharat  Covid-19 vaccine  Covid-19 vaccines in India  Covid-19  Zydas Cadila  Moderna  Pfizer  കൊവിഡ് വാക്‌സിന്‍  ന്യൂഡല്‍ഹി  റഫിജറേറ്ററില്‍ സൂക്ഷിക്കാന്‍ കഴിയുന്ന വാക്‌സിനുകളാണ് രാജ്യത്തിന് നല്ലത്  കൊവിഡ് 19
റഫിജറേറ്ററില്‍ സൂക്ഷിക്കാന്‍ കഴിയുന്ന വാക്‌സിനുകളാണ് രാജ്യത്തിന് നല്ലതെന്ന് ആരോഗ്യ വിദഗ്‌ധ

By

Published : Nov 17, 2020, 8:49 PM IST

ന്യൂഡല്‍ഹി: സാധാരണ റഫ്രിജറേറ്ററില്‍ സൂക്ഷിക്കാന്‍ കഴിയുന്ന വാക്‌സിനുകളാണ് രാജ്യത്തിന് നല്ലതെന്ന് മുതിര്‍ന്ന ആരോഗ്യ വിദഗ്‌ധ ഡോ സുനീല ഗാര്‍ഗ് വ്യക്തമാക്കി. ഡല്‍ഹിയിലെ മൗലാന ആസാദ് മെഡിക്കല്‍ കോളജിലെ കമ്മ്യൂണിറ്റി വിഭാഗം മേധാവിയും പ്രൊഫസറുമാണ് ഡോ സുനീല ഗാര്‍ഗ്.നിലവില്‍ കൊവിഡ് വാക്‌സിന്‍ സ്റ്റോറേജ് സംവിധാനങ്ങള്‍ക്കുള്ള ചര്‍ച്ചകള്‍ രാജ്യത്ത് പുരോഗമിച്ചുവരികയാണ്. ഇടിവി ഭാരതിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് വാക്‌സിനുകള്‍ 2-8 ഡിഗ്രി സെല്‍ഷ്യസില്‍ സാധാരണ റഫ്രിജറേറ്ററുകളില്‍ സൂക്ഷിക്കുന്നതാണ് നല്ലതെന്ന അഭിപ്രായം ഉയര്‍ന്നു വന്നത്.

റഫ്രിജറേറ്ററില്‍ സൂക്ഷിക്കാന്‍ കഴിയുന്ന വാക്‌സിനുകളാണ് രാജ്യത്തിന് നല്ലതെന്ന് ആരോഗ്യ വിദഗ്‌ധ

വ്യത്യസ്‌ത കമ്പനികള്‍ വികസിപ്പിച്ചെടുക്കുന്ന വാക്‌സിനുകള്‍ക്ക് വ്യത്യസ്‌ത സ്റ്റോറേജ് സംവിധാനമാണ് ഉള്ളത്. മോഡേര്‍ണയുടെ കൊവിഡ് വാക്‌സിന്‍ 2-8 ഡിഗ്രി സെല്‍ഷ്യസില്‍ സാധാരണ റഫ്രിജറേറ്ററുകളില്‍ സൂക്ഷിക്കാന്‍ കഴിയുമെന്നും സൈഡസ് കാഡിലയുടെയും മറ്റ് വാക്‌സിനുകളും സമാനമായ താപനിലയില്‍ സൂക്ഷിക്കാമെന്നും ഡോ സുനീല ഗാര്‍ഗ് വ്യക്തമാക്കി. എന്നാല്‍ ഫൈസറിന്‍റെ വാക്‌സിനുകള്‍ -80 ഡിഗ്രി താപനില ആവശ്യമാണ്. ഇത് രാജ്യത്തെ നിലവിലുള്ള കോള്‍ഡ് സ്റ്റോറേജ് സൗകര്യങ്ങള്‍ പ്രകാരം സാധിക്കില്ലെന്നും ഡോ ഗാര്‍ഗ് കൂട്ടിച്ചേര്‍ത്തു.

828 മില്ല്യണ്‍ ജനങ്ങള്‍ക്കായി ആദ്യഘട്ടത്തില്‍ 1.7 ബില്ല്യണ്‍ ഡോസ് കൊവിഡ് വാക്‌സിന്‍ ആവശ്യമാണ്. ജനസംഖ്യയില്‍ 80 ശതമാനം 14 വയസിന് താഴെയുള്ള കുട്ടികളാണെന്നും 2021ഓടെ 25 ശതമാനം ജനസംഖ്യയില്‍ ആന്‍റിബോഡി വികസിക്കുമെന്നും ഡോ ഗാര്‍ഗ് വ്യക്തമാക്കി. കൊവിഡ് വാക്‌സിനുകള്‍ ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യാനായി ഇന്ത്യക്ക് ശരിയായ ഗതാഗത സംവിധാനം സജ്ജീകരിക്കേണ്ടതുണ്ട്. രാജ്യത്തെ കോള്‍ഡ് സപ്ലൈ ചെയ്‌ന്‍ ശക്തമാണെന്നും ടയര്‍ 1,2 നഗരങ്ങളെ അപേക്ഷിച്ച് ടയര്‍ 3,4 നഗരങ്ങളില്‍ സൗകര്യം കുറവാണെന്നും ഡോ ഗാര്‍ഗ് പറഞ്ഞു.

രാജ്യമെമ്പാടും വാക്‌സിന്‍ വിതരണം ഉറപ്പാക്കാനായി കോള്‍ഡ് ചെയ്‌ന്‍ സ്റ്റോറേജ് സൗകര്യം മെച്ചപ്പെടുത്താനായി ആരോഗ്യമന്ത്രാലയം നടപടികള്‍ ആരംഭിച്ചതായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. വാക്‌സിന്‍ സൂക്ഷിക്കാനായി രാജ്യത്തെ പൊതു സ്വകാര്യ മേഖലകളിലെ ഫാര്‍മസ്യൂട്ടിക്കല്‍, ഫുഡ് പ്രൊസസിംഗ് ഇന്‍ഡസ്ട്രികളുമായി ചര്‍ച്ചകള്‍ നടത്തുകയാണ്.

ABOUT THE AUTHOR

...view details