യാങ്കോൺ: വാക്സിൻ മൈത്രിയിലൂടെ അയൽരാജ്യമായ മ്യാൻമറുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന്‍ സാധിക്കുമെന്ന് ഇന്ത്യൻ അംബാസഡർ സൗരഭ് കുമാർ. 15 ദശലക്ഷം ഡോസ് കൊവിഡ് -19 വാക്സിനുകളാണ് ഇന്ത്യ മ്യാന്‍മറിനായി നല്‍കിയത്. വാക്സിന്‍ മേഖലയിലെ ഇന്ത്യയുടെ നിര്‍മ്മാണ വൈദഗ്‌ധ്യം അയല്‍ രാജ്യങ്ങളുമായി പങ്കിടുമെന്ന് പ്രധാനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. കൊവിഡ് പ്രതിരോധത്തിന് എല്ലാ സഹായവും പ്രധാനമന്ത്രി നരേന്ദ്രമോദി മ്യാൻമറിലെ സ്റ്റേറ്റ് കൗൺസിലർ ദാവ് ആംഗ് സാൻ സൂകിക്ക് വാഗ്ദാനം ചെയ്തിരുന്നു. 30 ദശലക്ഷം ഡോസ് കൊവിഷീൽഡ് വാക്സിൻ വാങ്ങുന്നതിനായി മ്യാൻമർ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുമായി കരാർ ഒപ്പിടുകയും ചെയ്തു.
മ്യാൻമറുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താൻ 'വാക്സിൻ മൈത്രി' സഹായിക്കുമെന്ന് ഇന്ത്യ - ഇന്ത്യ
വാക്സിന്‍ മൈത്രിയിലൂടെ അയല്‍രാജ്യമായ മ്യാന്‍മറുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന്‍ കഴിയുമെന്ന് ഇന്ത്യൻ അംബാസഡർ സൗരഭ് കുമാർ
കൊവിഡ് -19നെതിരായ പോരാട്ടത്തിൽ അയൽരാജ്യത്തെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ കരസേനാ മേധാവി ജനറൽ എം എം നരവാനെ, വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശ്രിംഗ്ല എന്നിവർ കഴിഞ്ഞ ഒക്ടോബറിൽ മ്യാൻമർ സന്ദർശനം നടത്തിയിരുന്നു. ഈ സന്ദര്‍ശനം വളരെ പ്രധാനപ്പെട്ടതാണെന്നും അംബാസഡർ സൗരഭ് കുമാർ കൂട്ടിച്ചേര്‍ത്തു. ഈ സന്ദര്‍ശനത്തിനിടെ നിലവിലെ കൊവിഡ് സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്തതായും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ തന്ത്രപ്രധാനമായ അയൽ രാജ്യങ്ങളിലൊന്നായ മ്യാൻമർ 1,640 കിലോമീറ്റർ നീളത്തിലാണ് അതിർത്തി പങ്കിടുന്നത്. നാഗാലന്‍റ്, മണിപ്പൂർ എന്നിവയുൾപ്പെടെ നിരവധി വടക്കുകിഴക്കൻ സംസ്ഥാനങ്ങളുമായും മ്യാന്‍മര്‍ അതിർത്തി പങ്കിടുന്നു.