ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രതിനിധീകരിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ നൈജീരിയയിൽ. 'ഡെമോക്രസി ഡേ' യുടെ ആഘോഷങ്ങളിൽ പങ്കെടുക്കാനായി നൈജീരിയ തലസ്ഥാനമായ അബുജയിലെത്തിയ കേന്ദ്ര മന്ത്രിക്ക് ഉജ്ജ്വല വരവേൽപ്പാണ് ലഭിച്ചത്. രാഷ്ട്രത്തലവന്മാർക്ക് നൽകാറുള്ള 'ഗാർഡ് ഓഫ് ഓണർ' നൽകിയാണ് വിമാനത്താവളത്തിൽ മുരളീധരന് സ്വീകരണം ഒരുക്കിയത്.
വി മുരളീധരൻ നൈജീരിയയിൽ; ഉജ്ജ്വല സ്വീകരണം നൽകി രാജ്യം
'ഗാർഡ് ഓഫ് ഓണർ' നൽകിയാണ് വിമാനത്താവളത്തിൽ മുരളീധരന് സ്വീകരണം ഒരുക്കിയത്.
വി മുരളീധരൻ നൈജീരിയയിൽ
ആഫ്രിക്കയിലെ നേതാക്കളുമായും അബൂജ, ലാഗോസ് എന്നിവിടങ്ങളിലെ ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങളുമായും വി മുരളീധരൻ കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇന്ത്യയും നൈജീരിയയുമായി പരമ്പരാഗതമായി സൗഹാർദ്ദപരമായ ബന്ധമാണ് നിലനിർത്തി വരുന്നത്. ഈ സന്ദർശനം ഇന്ത്യയും നൈജീരിയയും തമ്മിലുള്ള ദൃഢമായ ബന്ധങ്ങളെ പ്രതിഫലിപ്പിക്കുന്നതാണെന്നും കേന്ദ്ര മന്ത്രി വി മുരളീധരൻ ഫേസ്ബുക്കിൽ കുറിച്ചു.