നൈനിതാല്‍ (ഉത്തരാഖണ്ഡ്):നിറങ്ങളുടെ ഉത്സവമായ ഹോളി ദിനം ആഘോഷിക്കാന്‍ പ്രകൃതിദത്തമായ വര്‍ണപ്പൊടികളുമായി ഉത്തരാഖണ്ഡില്‍ നിന്ന് രണ്ട് സ്‌ത്രീകള്‍. സാധാരണണ ഉപയോഗിക്കുന്ന പൊടികള്‍ പലപ്പോഴും ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കാറുണ്ട്. ഇതിന് പരിഹാരം കാണിച്ചുതരികയാണ് നൈനിതാലിലെ കിരണും സുഹൃത്ത് നൈലയും. അടുക്കളയില്‍ ഉപയോഗിക്കുന്ന പച്ചക്കറികള്‍ ഉള്‍പ്പെടെയുള്ള വസ്‌തുക്കളില്‍ നിന്നാണ് ഇവര്‍ നിറങ്ങളുണ്ടാക്കിയെടുക്കുനത്. ബീറ്റ്‌റൂട്ട്, ചീര, ഗോതമ്പ് പൊടി, റോസ്, ജമന്തി തുടങ്ങിയവയാണ് പ്രകൃതിദത്ത വര്‍ണ്ണപ്പൊടികളായി മാറുന്നത്. രണ്ട് ദിവസംകൊണ്ട് മുന്നൂറ് പാക്കറ്റ് നിറങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്നും മുംബൈ, ഡല്‍ഹി, ചണ്ഡിഗഡ്, രുദ്രാപൂര്‍ എന്നിവടങ്ങളില്‍ വരെ നിറങ്ങള്‍ക്ക് ആവശ്യക്കാരുണ്ടെന്നും കിരണ്‍ ഇടിവി ഭാരതിനോട് പറഞ്ഞു.
ഹോളി ആഘോഷിക്കാന്‍ പ്രകൃതിദത്തമായ വര്‍ണപ്പൊടികളുമായി രണ്ട് സ്‌ത്രീകള്‍ - പ്രകൃതിദത്തമായ വര്‍ണപ്പൊടികള്‍
ബീറ്റ്‌റൂട്ട്, ചീര, ഗോതമ്പ് പൊടി, റോസ്, ജമന്തി തുടങ്ങിയവയാണ് കിരണും സുഹൃത്ത് നൈലയും ചേര്‍ന്ന് പ്രകൃതിദത്ത വര്‍ണ്ണപ്പൊടികളാക്കി മാറുന്നത്
ഹോളി ആഘോഷിക്കാന്‍ പ്രകൃതിദത്തമായ വര്‍ണപ്പൊടികളുമായി രണ്ട് സ്‌ത്രീകള്‍
ഉത്തരാഖണ്ഡിന്‍റെ സംസ്കാരം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്കെത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇവര്‍ പറയുന്നു. നിലവിലെ സാഹചര്യത്തില്‍ രാജ്യത്തെ എല്ലാവരും ഐക്യത്തോടെയും സമാധാനത്തോടെയും ജീവിക്കണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് നൈല പറയുന്നു. സ്വയം ജോലി ചെയ്യുന്നതിനൊപ്പം ഗ്രാമത്തിലെ പാവങ്ങളായ 25 സ്‌ത്രീകള്‍ക്ക് ജോലി നല്‍കുക കൂടിയാണ് കിരണും സുഹൃത്ത് നൈലയും.