ന്യൂഡല്‍ഹി: 66ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് നിശയില്‍ മികച്ച സിനിമാസൗഹൃദ സംസ്ഥാനമായി ഉത്തരാഖണ്ഡ് തെരഞ്ഞെടുക്കപ്പെട്ടു. ഉത്തരാഖണ്ഡ് സര്‍ക്കാറിനു വേണ്ടി ടൂറിസം സെക്രട്ടറി സചിവ് ദിലീപ് ജവാല്‍ക്കര്‍ പുരസ്‌കാരം ഏറ്റുവാങ്ങി. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവാണ് പുരസ്‌കാരം നല്‍കിയത്. ആദ്യമായാണ് ദേശീയ ചലച്ചിത്ര പുരസ്‌കാരം ഒരു സംസ്ഥാനത്തെ തേടിയെത്തുന്നത്.
ദേശീയ ചലച്ചിത്ര പുരസ്‌കാരം ; ഉത്തരാഖണ്ഡ് മികച്ച സിനിമാസൗഹൃദ സംസ്ഥാനം - national film award latest news
ആദ്യമായാണ് ദേശീയ ചലച്ചിത്ര പുരസ്‌കാരം ഒരു സംസ്ഥാനത്തെ തേടിയെത്തുന്നത്.
ദേശീയ ചലച്ചിത്ര പുരസ്‌കാരം ; ഉത്തരാഖണ്ഡ് മികച്ച സിനിമാസൗഹൃദ സംസ്ഥാനം
സംസ്ഥാനത്തിന്‍റെ വികസനത്തിനായി സര്‍ക്കാര്‍ നിരവധി പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും ഇത്തരം ശ്രമങ്ങള്‍ക്കുള്ള പ്രതിഫലമാണ് ഈ പുരസ്‌കാരമെന്നും അദ്ദേഹം പറഞ്ഞു. ചലച്ചിത്ര പ്രവര്‍ത്തകരുടെ ഷൂട്ടിങ് സംരഭങ്ങളില്‍ സര്‍ക്കാര്‍ പൂര്‍ണ പിന്തുണയാണ് നല്‍കുന്നതെന്നും പ്രകൃതി സുന്ദരമായ ഉത്തരാഖണ്ഡ് മികച്ച ഷൂട്ടിങ് ലൊക്കേഷനാണെന്നും അദ്ദേഹം പറഞ്ഞു.