ഡെറാഡുൺ:ഉത്തരാഖണ്ഡിലെ ശ്രീനഗറിൽ കാട്ടുതീ പടരുന്നു. മെയ് 23നാണ് ഇവിടെ തീപിടിത്തം തുടങ്ങിയത്. ശ്രീനഗറിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയാണ് തീ പടർന്നതെന്നും വനമേഖലയിലേക്ക് വ്യാപിച്ചതായും വനംവകുപ്പ് അറിയിച്ചു. ഈ വർഷം കുമയോൺ, ഗർവാൾ മേഖലകളിലെ 900 ഹെക്ടറിലധികം ഭൂമി കാട്ടുതീയിൽ പെട്ടിട്ടുണ്ടെന്ന് ചീഫ് കൺസർവേറ്റർ പി.കെ സിങ്ങ് പറഞ്ഞു.
ഉത്തരാഖണ്ഡിൽ കാട്ടുതീ പടരുന്നു; കത്തിനശിച്ചത് 900 ഹെക്ടര്‍ ഭൂമി - ഉത്തരാഖണ്ഡിൽ കാട്ടുതീ; കുന്നുകളിലെ താപനില ഉയരുന്നു
മെയ് 13 വരെ ഉത്തരാഖണ്ഡിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് 60ലധികം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതുവരെ 924.335 ഹെക്ടർ പ്രദേശത്ത് തീപടർന്നിട്ടുണ്ട്. അതിൽ 719.535 ഹെക്ടർ റിസർവ് ഫോറസ്റ്റ് ഏരിയയിൽ ഉൾപ്പെടുന്നു.
കാട്ടുതീ
എല്ലാ വർഷവും ഫെബ്രുവരി 15 മുതൽ ജൂൺ 15 വരെ തീപിടിത്തത്തിന് സംസ്ഥാനം സാക്ഷ്യം വഹിക്കാറുണ്ട്. അടിയന്തര സാഹചര്യങ്ങളെ നേരിടാൻ സംസ്ഥാന അഗ്നിശമന വകുപ്പ് സജ്ജമാണ്. ഏപ്രിലിൽ സംസ്ഥാനത്ത് കനത്ത മഴ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ പെട്ടെന്ന് കാട്ടുതീ പടർന്നത് സംസ്ഥാനത്ത് കടുത്ത പാരിസ്ഥിതിക, ജൈവവൈവിധ്യ ആശങ്ക ഉയർത്തുന്നു. കുന്നുകളിലെ ശരാശരി താപനില ഉയരുന്നതായും റിപ്പോർട്ടുണ്ട്.