ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ബദരീനാഥിൽ കനത്ത മഞ്ഞ് വീഴ്ച. ബദരീനാഥിലെ ദേവാലയങ്ങളും വീടുകളും മഞ്ഞ് മൂടിയ നിലയിലാണ്. ഉത്തരാഖണ്ഡ് ഉൾപ്പെടെയുള്ള പടിഞ്ഞാറൻ ഹിമാലയൻ പ്രദേശത്ത് വ്യാപകമായ ഒറ്റപ്പെട്ട ഇടിമിന്നലോടുകൂടിയ മഴയും 30-40 കിലോമീറ്റർ വേഗതയിൽ കാറ്റും വീശി. നവംബറിൽ അടച്ച ബദരീനാഥ് ക്ഷേത്രം തീർത്ഥാടകർക്കായി ഏപ്രിൽ 30ന് തുറക്കും.
മഞ്ഞില്‍ മുങ്ങി ബദരീനാഥ് - snow
ബദരീനാഥിലെ ദേവാലയങ്ങളും വീടുകളും മഞ്ഞ് മൂടിയ നിലയിലാണ്. ഉത്തരാഖണ്ഡ് ഉൾപ്പെടെയുള്ള പടിഞ്ഞാറൻ ഹിമാലയൻ പ്രദേശത്ത് വ്യാപകമായ ഒറ്റപ്പെട്ട ഇടിമിന്നലോടുകൂടിയ മഴയും 30-40 കിലോമീറ്റർ വേഗതയിൽ കാറ്റും വീശി.
ഉത്തരാഖണ്ഡിലെ ബദരീനാഥിൽ കനത്ത മഞ്ഞ് വീഴ്ച
ശീതകാലം ആരംഭിച്ചതിനാൽ ഡെറാഡൂൺ, ഹരിദ്വാർ, ഋഷികേശ് എന്നിവിടങ്ങളിൽ മഴ ലഭിച്ചു. കേദാർനാഥ്, ബദരീനാഥ് ഉൾപ്പെടെയുള്ള ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഞ്ഞുവീഴ്ച രേഖപ്പെടുത്തി. ഡെറാഡൂണിന്‍റെ പരമാവധി താപനില 29.7 ഡിഗ്രി സെൽഷ്യസും കുറഞ്ഞത് 16.3 ഡിഗ്രി സെൽഷ്യസും ആണ്.